സ്​റ്റാര്‍ട്ടപ് എന്‍ട്രിയില്‍ വന്‍നിക്ഷേപം

തിരുവനന്തപുരം: പ്രാദേശിക ഭാഷകളില്‍ മത്സരപരീക്ഷ പരിശീലനത്തിനും നൈപുണ്യവികസനത്തിനുമായി രൂപംനല്‍കി ജനശ്രദ്ധയാകര്‍ഷിച്ച എന്‍ട്രി എന്ന മലയാളി സ്​റ്റാര്‍ട്ടപ് 23.25 കോടി രൂപയുടെ പ്രാഥമിക നിക്ഷേപം സ്വന്തമാക്കി. കേരള സ്​റ്റാര്‍ട്ടപ് മിഷ‍​ൻെറ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഈ സ്​റ്റാര്‍ട്ടപ് ഇപ്പോള്‍ 12.75 കോടി രൂപയുടെയും നേരത്തെ 10.5 കോടി രൂപയുടെയും നിക്ഷേപമാണ് നേടിയെടുത്തത്. പ്രാരംഭ വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനമായ ഗുഡ് കാപിറ്റലില്‍നിന്നാണ് ഈ നിക്ഷേപങ്ങള്‍. മികച്ച സംരംഭകര്‍ക്ക് ആഭ്യന്തര വിപണിയില്‍ വന്‍സാധ്യതകളുണ്ടെന്നാണ് എന്‍ട്രിയുടെ വിജയം ചൂണ്ടിക്കാട്ടുന്നതെന്ന് കെ.എസ്.​യു.എം സി.ഇ.ഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. പ്രാദേശിക ഭാഷകളില്‍ മത്സരപരീക്ഷ പരിശീലനം ലഭ്യമാകുന്ന ആപ്ലിക്കേഷന്‍ ചുരുക്കം വര്‍ഷങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ഉദ്യോഗാർഥികള്‍ക്ക് സഹായകമായി. 23.25 കോടി രൂപയുടെ നിക്ഷേപം ലഭിച്ചിരിക്കുന്ന യുവ സ്​റ്റാര്‍ട്ടപ്പായ എന്‍ട്രി ഈ പ്രയാസഘട്ടങ്ങളിലെ പ്രതീക്ഷയുടെ സാക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.