പത്തനാപുരം താലൂക്കിലെ പഞ്ചായത്തുകള്‍ അടച്ചിടാന്‍ തീരുമാനം

കുന്നിക്കോട്: . കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് വിവിധ പഞ്ചായത്ത് കമ്മിറ്റികള്‍ ചേര്‍ന്ന് തീരുമാനം എടുത്തത്. വിളക്കുടി പഞ്ചായത്തിലെ കണ്ടെയ്​ൻമൻെറ് സോണ്‍ നിയന്ത്രണം ഒരാഴ്ചത്തേക്ക് നീട്ടി. പഞ്ചായത്തിലൂടെ കടന്നുപോകുന്ന കൊല്ലം-തിരുമംഗലം ദേശീയപാതയിലടക്കം പൊലീസ് പരിശോധനകള്‍ കര്‍ശനമാക്കി. പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ വെള്ളിയാഴ്ച ആരംഭിച്ച കണ്ടെയ്​ൻമൻെറ് സോണ്‍ നിയന്ത്രണം തുടരും. ഓട്ടോ ടാക്സി സര്‍വിസുകള്‍ തുടരും. അവശ്യസാധനങ്ങള്‍ വില്‍പന നടത്തുന്ന വ്യാപാരസ്ഥാപനങ്ങള്‍ ഒഴികെ ബാക്കിയുള്ളവ അച്ചിട്ടിരിക്കുകയാണ്. പട്ടാഴി പഞ്ചായത്തില്‍ മാര്‍ക്കറ്റ് ജങ്ഷന്‍ മുതല്‍ ആറാട്ടുപുഴ വരെ റോഡിന് ഇരുവശവുമുള്ള കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാനാണ് തീരുമാനം. ഓട്ടോകള്‍ ഒറ്റ ഇരട്ട നമ്പര്‍ പ്രകാരം സര്‍വിസ് നടത്തും. തലവൂര്‍ ഗ്രാമപഞ്ചായത്തില്‍ രണ്ടാലുംമൂട് ജങ്ഷന്‍ പൂര്‍ണമായും അടച്ചിടും. വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. പിറവന്തൂര്‍ പഞ്ചായത്ത് ഞായറാഴ്ച മുതല്‍ അടച്ചിടാനാണ് തീരുമാനം. രാവിലെ ഏഴ് മുതല്‍ 11 മണി വരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കും. ബിവറേജസ്​ ഷോപ് പൂട്ടണമെന്ന് ആവശ്യം പത്തനാപുരം: കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി പട്ടാഴി പഞ്ചായത്തിലെ ബിവറേജസ് ഷോപ്പും ക്വാറികളും നിര്‍ത്തണമെന്ന് ആവശ്യം. രോഗം വ്യാപിക്കുമ്പോഴും നിരവധി പേരാണ് ബിവറേജസ് ഷോപ്പുകളിൽ എത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മദ്യവില്‍പനയെന്നും പരാതിയുണ്ട്. രണ്ട് ക്വാറികളിലായി ഇരുപത്തഞ്ചിലധികം തൊഴിലാളികളും ജോലിയെടുക്കുന്നുണ്ട്. ക്വാറിയിലേക്ക് ദിവസേന നൂറിലധികം വാഹനങ്ങള്‍ വന്നുപോകുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.