രോഗിയുടെ മാതാവിനും കോവിഡ്​

നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്തില്‍ നേരത്തേ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 42 കാര​ൻെറ മാതാവിന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഒമാനില്‍നിന്ന് വന്ന വിദേശ മലയാളിക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ എട്ടുപേര്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്. പഞ്ചായത്തില്‍ ഇന്ന് നടന്ന അടിയന്തരയോഗത്തില്‍ ആനാട് പ്രദേശത്ത് ഒാ ഡിറ്റോറിയങ്ങള്‍ക്ക് ഫസ്​റ്റ് ലെവല്‍ ക്വാറ‍ൻറീന്‍ ഫെസിലിറ്റി കുറവായതുകൊണ്ട് ആനാട് ഗവ. ആയുര്‍വേദ ആശുപത്രിയെ ഫസ്​റ്റ് ലെവല്‍ കോവിഡ് സൻെററാക്കാന്‍ തീരുമാനിച്ചു. ഗ്രാമപഞ്ചായത്തിലെ ഓട്ടോ ടാക്സികള്‍ വൈകുന്നേരം ഏഴു വരെ മാത്രമേ ഓടാവൂ. നിര്‍ബന്ധമായും യാത്രക്കാരുടെ വിവരങ്ങള്‍ രജിസ്​റ്ററില്‍ രേഖപ്പെടുത്തണം. കടകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവ രാവിലെ ഏഴു മണിമുതല്‍ വൈകുന്നേരം ആറു മണിവരെയും ഹോട്ടലുകള്‍ രാവിലെ ആറു മണിമുതല്‍ വൈകുന്നേരം ഒമ്പത്​ മണിവരെ മാത്രമേ പ്രവര്‍ത്തിക്കുള്ളൂ. ഹോം ക്വാറ‍ൻറീന്‍ 114 പേരും ഇന്‍സ്​റ്റിറ്റ്യൂഷനൽ ക്വാറ‍ൻറീന്‍ ഏഴു പേരുമാണ്. കടകൾ നിര്‍ബന്ധമായും സാനി​െറ്റെസറും മറ്റ് കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ഇങ്ങനെ പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി പൊലീസ് സ്വീകരിക്കുമെന്ന്​ തീരുമാനിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ആനാട് സുരേഷ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.