ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മെൻറ്​ സെൻറർ: ഒാഡിറ്റോറിയം ഏറ്റെടുത്തു

ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെറർ: ഒാഡിറ്റോറിയം ഏറ്റെടുത്തു ഞായറാഴ്ചയോടെ പ്രവർത്തനം ആരംഭിക്ക​ും (ചിത്രം)കടയ്ക്കൽ: പഞ്ചായത്തിലെ കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ് സൻെററായി കാഞ്ഞിരത്തുംമൂട് എ.എം.ജെ ഓഡിറ്റോറിയം ഏറ്റെടുത്തു. പ്രോട്ടോകോൾ പ്രകാരം ഞായറാഴ്ചയോടെ പ്രവർത്തനം ആരംഭിക്കാനുള്ള നടപടികൾ തുടങ്ങി. കൊട്ടാരക്കര തഹസിൽദാർ നിർമൽ, ചടയമംഗലം ബി.ഡി.ഒ വിമൽ കടയ്ക്കൽ പഞ്ചായത്ത് പ്രസിഡൻറ്​ ആർ.എസ്. ബിജു എന്നിവർ ഉൾപ്പെെടയുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കടയ്ക്കൽ പഞ്ചായത്ത് മേഖലയിൽ നേരത്തേ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെററിനായി അഞ്ച് സ്ഥാപനങ്ങളിൽ പരിശോധന നടത്തി നൂറിലധികം കിടക്കകൾ സജ്ജീകരിക്കാൻ കഴിയുന്ന കടയ്ക്കൽ ഗാഗോ കൺവെൻഷൻ സൻെറർ ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, സ്ഥാപനം വിട്ടുനൽകാൻ ഉടമ തയാറായില്ല. സ്ഥാപനം ഏറ്റെടുക്കുന്നതിനെതിരെ ഉടമ കോടതിയെ സമീപിച്ചതിനാൽ തീരുമാനം വൈകുമെന്നതിനാൽ ഐരക്കുഴി മുസ്​ലിം ജമാഅത്തിൻെറ ഉടമസ്ഥതയിലുള്ള എ.എം.ജെ ഹാൾ ഏറ്റെടുക്കുകയായിരുന്നു. ഹാൾ വിട്ടുനൽകാൻ നേരത്തേ തന്നെ ജമാഅത്ത് ഭാരവാഹികൾ തീരുമാനിക്കുകയും വിവരം പഞ്ചായത്ത് അധികൃതരെ അറിയിക്കുകയുമായിരുന്നു.വീട്ടമ്മയെ ആക്രമിച്ച കേസിൽ അറസ്​റ്റിൽ (ചിത്രം)​കുന്നിക്കോട്: സ്ത്രീകള്‍ ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ അക്രമം നടത്തുന്ന പ്രതിയെ പിടികൂടി. വിളക്കുടി പാപ്പാരംകോട് മാണിക്യംവിള വീട്ടിൽ ചിമ്പു എന്ന മാർഷൽ കോട്ടേൽ (30) ആണ് പിടിയിലായത്. വിളക്കുടി പാപ്പാരംകോട്ട്​ ഒറ്റക്ക് കഴിഞ്ഞുവന്നിരുന്ന 52 വയസ്സുള്ള വീട്ടമ്മയെ വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയശേഷം ആക്രമിച്ച കേസിലാണ്​ അറസ്​റ്റ്​. പ്രതിക്കെതിരെ സമാന സ്വഭാവമുള്ള മറ്റൊരു കേസ് കുന്നിക്കോട് പൊലീസ് സ്​റ്റേഷനിൽ രജിസ്​റ്റർ ചെയ്തിട്ടുണ്ട്. ഇൻസ്പെക്ടർ മുബാറക്കി​ൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.കോവിഡ് വ്യാപനം: കുളത്തൂപ്പുഴയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പൊലീസ്*കഴിഞ്ഞ ദിവസങ്ങളില്‍​ ശേഖരിച്ച സാമ്പിളുകളുടെ ഫലം വരാനുണ്ട്​ കുളത്തൂപ്പുഴ: കോവിഡ് സ്ഥിരീകരിക്കുകയും പഞ്ചായത്ത് മുഴുവനായി കണ്ടെയ്​ൻമൻെറ്​ സോണായി ജില്ല ഭരണകൂടം പ്രഖ്യാപിക്കുകയും ചെയ്തതോടെ കുളത്തൂപ്പുഴയില്‍ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി പൊലീസ്. ചുവപ്പു കാറ്റഗറിയിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായുള്ള അറിയിപ്പ് രാത്രി വൈകിയാണ് ജില്ല ഭരണകൂടം പ്രഖ്യാപിച്ചത്. അതിനാല്‍ വിവരങ്ങളറിയാതെ വ്യാഴാഴ്ച രാവിലെ മുതല്‍ ടൗണിലും നിരത്തുകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. സര്‍ക്കാര്‍ സമ്പൂര്‍ണ ലോക്​ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നുള്ള സൂചനയുള്ളതിനാല്‍ ഭക്ഷ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലായിരുന്നു ഭൂരിഭാഗം പേരും. കുളത്തൂപ്പുഴ ടൗണില്‍ പലചരക്കുകടകളും ഭക്ഷ്യശാലകളും ബേക്കറികളുമാണ് പ്രവര്‍ത്തിച്ചത്. രാവിലെ മുതല്‍ തന്നെ പ്രധാന പാതകളില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചെങ്കിലും വാഹനങ്ങള്‍ നിരത്തിലേറെയുണ്ടായിരുന്നു. രാവിലെ പത്തോടെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ദുരന്ത നിവാരണ സമിതിയും ഗ്രാമപഞ്ചായത്തും പൊതുജനങ്ങള്‍ക്കായി മൈക്കിലൂടെ മുന്നറിയിപ്പ് നല്‍കിയെങ്കിലും തിരക്കിന്​ ഉച്ചയോടെയാണ് ശമനമുണ്ടായത്. അടുത്ത ദിവസം മുതല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ടൗണിലെത്തുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും വാഹനയാത്ര നിയന്ത്രിക്കുമെന്നും അധിക‍ൃതര്‍ അറിയിച്ചു.ഗ്രാമപഞ്ചായത്ത് പ്രദേശത്ത് അഞ്ചുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് പരിശോധനക്കായി ആരോഗ്യ വകുപ്പ് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസം വരാനിരിക്കെ, പ്രദേശത്ത് നിരവധിപേര്‍ക്ക് രോഗം കണ്ടെത്തിയതായുള്ള അഭ്യൂഹം പടരുന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.