ചിറയിന്‍കീഴ് തീരമേഖലയില്‍ രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞു

ആറ്റിങ്ങല്‍: ചിറയിന്‍കീഴ് തീരമേഖലയില്‍ പുതുതായി രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞു. ബുധനാഴ്​ച 50 പേരെ പരിശോധിച്ചപ്പോൾ എട്ട്​ പേര്‍ക്കാണ്​ കോവിഡ് സ്ഥിരീകരിച്ചത്​. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ടെസ്​റ്റിന് വിധേയമാകാന്‍ മടിക്കുന്നത് നിരക്ക് കുറയുന്നതിന് ഇടയാക്കുന്നതായാണ് വിലയിരുത്തല്‍. ചിറയിന്‍കീഴ്-അഞ്ചുതെങ്ങ് തീരമേഖലയില്‍ നിരവധി ഫസ്​റ്റ്​ലൈന്‍ ട്രീറ്റ്‌മെ​ൻറ് സെ​ൻററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എങ്കിലും നെടുങ്ങണ്ട എസ്.എന്‍. ബി.എഡ് കോളജില്‍ മാത്രമാണ് രോഗികളെ പ്രവേശിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.