അറബിക് ഭാഷാ പഠനത്തിനും സൗകര്യമൊരുക്കണം ^കെ.എ.എം.എ

അറബിക് ഭാഷാ പഠനത്തിനും സൗകര്യമൊരുക്കണം -കെ.എ.എം.എ തിരുവനന്തപുരം: ഡിപ്ലോമ ഇൻ എലിമൻെററി എജുക്കേഷൻ അധ്യാപക പരിശീലനകേന്ദ്രങ്ങളിൽ അറബിക് ഓപ്ഷൻ കൂടി ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ആയിരക്കണക്കിന് പഠിതാക്കൾ ഈ കോഴ്സിൽ ചേരാൻ യോഗ്യരായുണ്ട്. എന്നാൽ, സംസ്ഥാനത്ത് ഭാഷാധ്യാപക ഡി.എൽ.എഡ് സൻെററുകളും സീറ്റുകളും കുറവാണ്. അറബിക്കിന് സംസ്ഥാനത്ത് മൂന്ന് സൻെററുകളിലായി 150 സീറ്റുകളേ നിലവിലുള്ളൂ. അറബിക് ഓപ്ഷനുള്ള ബി.എഡ് സൻെററുകളും വളരെ കുറവാണ്. സംസ്ഥാനത്തെ എല്ലാ ഗവൺമൻെറ് ബി.എഡ് കോളജുകളിലും അറബിക് ഓപ്ഷനുകൾകൂടി അനുവദിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന്​ കെ.എ.എം.എ സംസ്ഥാന പ്രസിഡൻറ്‌ എ.എ. ജാഫർ , ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.