കൊല്ലം സപ്ലിമെൻറ്​ മാറ്റർ

കൊല്ലം സപ്ലിമൻെറ്​ മാറ്റർ വൈറസ് തോൽക്കും 'പ്രതിരോധ പാഠം...' മാർച്ച് 27നാണ് കൊല്ലത്ത് ആദ്യ കോവിഡ്-19 സ്ഥിരീകരിക്കുന്നത്. 115 ദിവസം പിന്നിടുമ്പോൾ ജില്ലയിലെ കോവിഡ് ബാധിതർ 700 കടന്നു; നാല് മരണങ്ങളും. സമ്പർക്കം വഴി രോഗബാധിതർ അനുദിനം വർധിക്കുന്നു. അതിതീവ്ര രോഗവ്യാപനത്തിൻെറ വക്കില്ലാണ് ജില്ല. കിഴക്കൻമേഖലയുൾപ്പെടെ ജില്ല പകുതിയോളം നിയന്ത്രണത്തിലാണ്. ചെറിയ അശ്രദ്ധ സമൂഹവ്യാപനത്തിലേക്കുള്ള വീഴ്ചയാണെന്ന് പറയുന്നു കലക്ടർ. കോവിഡിനെ ചെറുക്കാൻ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഓടുന്നവരാണ് ആരോഗ്യപ്രവർത്തകർ, പൊലീസ്, സന്നദ്ധപ്രവർത്തകർ, ആംബുലൻസ് ജീവനക്കാർ. ഇനിയും എത്രകാലം അവരുടെ അത്യധ്വാനം വേണ്ടിവരുമെന്ന് നിശ്ചയമില്ല. നാം ഓരോരുത്തരുടെയും കൈയിലാണ് നാടിൻെറ സുരക്ഷ. അതിനുള്ള ഒറ്റമന്ത്രമാണ് എസ്.എം.എസ്, സോപ്പ്, മാസ്ക്, സാമൂഹിക അകലം. മറക്കരുതാത്ത അതിജീവന പാഠമാണത്. * പകർച്ചക്കുമുമ്പേ മുന്നൊരുക്കം ജില്ലഭരണകൂടത്തിൻെറയും ആരോഗ്യവകുപ്പിൻെറയും അതി ജാഗ്രതയാണ് ജില്ലയിൽ ഇതുവരെ സ്ഥിതിഗതികൾ നിയന്ത്രിച്ചു നിർത്തിയത്. സംസ്ഥാന അതിർത്തി പങ്കിടുന്ന സാഹചര്യം കൂടി പരിഗണിച്ച് അതിതീവ്രവ്യാപനത്തിനുള്ള എല്ലാ സാധ്യതയും ജില്ലക്കുണ്ട്. അതുകണക്കിലെടുത്തുതന്നെ യുദ്ധകാലാടിസ്ഥാനത്തിലുള്ള മുന്നൊരുക്കമാണ് തദ്ദേശ സ്വയംഭരണ സ്ഥാനങ്ങൾ ഒരുക്കുന്നത്. ഇതിനകം തന്നെ മിക്ക പഞ്ചായത്തുകളും ചുരുങ്ങിയത് 100 കിടക്കകൾ വീതമുള്ള ഫസ്​റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററുകൾ ഒരുക്കിക്കഴിഞ്ഞു. വിവിധയിടങ്ങളിൽ കണ്ടെത്തിയ കെട്ടിടങ്ങളിലായി 5000 കിടക്കകൾ ഇതിനകം സജ്ജീകരിച്ചു. 10 ദിവസത്തിനകം 10,000 കിടക്കകൾ ഇക്കൂട്ടത്തിലേക്ക് ചേർക്കപ്പെടും. താലൂക്ക് ആശുപത്രികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഉൾപ്പെടെയുള്ള ആരോഗ്യ സംവിധാനങ്ങൾ മറ്റ് ചികിത്സക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് ജില്ല ഭരണകൂടം ഒരുക്കുന്ന ക്രമീകരണം. * ഓഡിറ്റോറിയങ്ങൾ ചികിത്സാ കേന്ദ്രങ്ങളാകും അതിതീവ്രവ്യാപനം കണക്കിലെടുത്ത് പ്രാഥമിക ചികിത്സ കേന്ദ്രങ്ങൾ ഒരുക്കുകയാണ് അതത് തദ്ദേശ സ്ഥാപനങ്ങൾ. ഇക്കൂട്ടത്തിൽ പരിഗണിക്കപ്പെടുന്നതിലേറെയും ഓഡിറ്റോറിയങ്ങളും ഒഴിഞ്ഞ കെട്ടിടങ്ങളുമാണ്. വാളകം മേഴ്സി ആശുപത്രിയിൽ 120 കിടക്കകൾ, വിളക്കുടി ലിറ്റില്‍ ഫ്ലവര്‍ 120 കിടക്കകൾ, അസീസിയ നഴ്സിങ് ഹോസ്​റ്റൽ 120 കിടക്കകൾ, ഹോക്കി സ്​റ്റേഡിയം-250 കിടക്കകൾ, ഷൈൻ കോപ്ലക്സ്-250 കിടക്കകൾ, ശാസ്താംകോട്ടയിലെ 300 കിടക്കകൾ, ഹമദാൻ ഫൗണ്ടേഷൻ 200 കിടക്കകൾ, ഉപാസന, ശങ്കേഴ്സ് ആശുപത്രികൾ ഒരുക്കിയ സംവിധാനം എന്നിവ ഇതിനകം തയാറായിക്കഴിഞ്ഞു. ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഓഡിറ്റോറിയം കണ്ടെത്തി കോവിഡ് ട്രീറ്റ്മൻെറ് കേന്ദ്രങ്ങളാക്കാൻ പദ്ധതിയായിക്കഴിഞ്ഞു. കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍, വളൻറിയര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്ക് പഞ്ചായത്തുതലത്തില്‍ പരിശീലനവും തുടങ്ങി. ജില്ലയിൽ സ്വകാര്യ-സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നത് 700 ഡോക്ടർമാരാണ്. ജൂലൈ 21ഓടെ 10,000 കിടക്കകളാണ് സജ്ജമാകുക. * 'നമുക്ക് നിൽക്കാം കൊല്ലത്തിനൊപ്പം' കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങൾ ഒരുങ്ങുമ്പോൾ അതിലേക്ക് വേണ്ട അവശ്യ സാധനങ്ങൾക്കായി സഹായം അഭ്യർഥിക്കുകയാണ് ജില്ല ഭരണകൂടം. സ്പോൺസർഷിപ്​ വഴി ടെലിവിഷൻ ഉൾപ്പെടെയുള്ള വിനോദോപാധികൾ, വാഷിങ് മെഷീനുകൾ, സോപ്പ്, തോർത്ത്, കിടക്കവിരികൾ എന്നിങ്ങനെ സൻെററിലേക്ക് വേണ്ട സാധനങ്ങളെല്ലാം സ്പോൺസർ ചെയ്യാം. * കൊല്ലം എന്ന അതിജീവന മാതൃക സ്വന്തമായുണ്ടായിരുന്ന ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത സുബൈദയെപ്പോലെ നാടിൻെറ നന്മക്കായി ഒപ്പം നൽകുന്നവരാണ് അതിജീവനപ്പോരാട്ടത്തിൻെറ ഊർജം. ചെറുതും വലുതുമായി നിരവധി സംഭാവനകളാണ് ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാഭരണകൂടത്തിലെത്തിയത്. പെൻഷൻ തുക, ഓണറേറിയം, ശമ്പളത്തിൽനിന്നുള്ള വിഹിതം ആക്രിസാധനങ്ങൾ വിറ്റുകിട്ടിയ തുക, ബിരിയാണി ചലഞ്ച്... നാടിനെ ആപത്തിൽനിന്ന് താങ്ങിനിർത്താൻ കൈകോർത്തെത്തിയവർ നിരവധിയാണ്. ----------------------------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.