മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ഥിതി രൂക്ഷം; വാർഡുകൾ അടച്ചു

തിരുവനന്തപുരം: . ഡോക്ടർമാർ ഉൾപ്പെടെ അനേകംപേർ നിരീക്ഷണത്തിൽ. ഇതര വാർഡുകളിലെ രോഗികൾക്കും കോവിഡ്. ജില്ലയിൽ കോവിഡ് രോഗബാധ അതിവേഗം പരക്കുന്ന സാഹചര്യം ഉടലെടുത്തതോടെ തിരുവനന്തപുരം മെഡിക്കൽ കോളജി​ൻെറ പ്രവർത്തനം ആശങ്കയിലായി. ഡോക്ടർമാർ ഉൾപ്പെടെ 150 ഓളം ആരോഗ്യപ്രവർത്തകരാണ് ഇതിനോടകം നിരീക്ഷണത്തിൽ കഴിയുന്നത്. ഉദ്യോഗസ്ഥരുടെ കുറവ് ആശുപത്രി പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയെന്നാണ് വിദഗ്ധാഭിപ്രായം. അധികൃതരുടെ ആസൂത്രണത്തിൽ സംഭവിച്ച പിഴവിനും ഉന്നത അധികൃതരുടെ മേൽനോട്ടക്കുറവിനും ഡോക്‌ടർമാരും രോഗികളും കൂട്ടിരിപ്പുകാർക്കും കനത്ത വില നൽകേണ്ട സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. 19ാം വാർഡിൽ മറ്റൊരു രോഗത്തിന് ചികിത്സയിലായിരുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നാളിതുവരെ അധികൃതർ ഗോപ്യമായി​െവച്ചിരുന്ന ചില വിവരങ്ങൾ പുറത്തുവന്നത്. കോവിഡ് രോഗബാധിതർ ചികിത്സിക്കാനായി മൾട്ടി സ്പെഷാലിറ്റി ബ്ലോക്ക്, ഡീലക്സ് ഉൾപ്പെടെയുള്ള പേവാർഡ് ബ്ലോക്ക് എന്നിവ സജ്ജമാക്കിയിട്ടുണ്ടെന്നായിരുന്നു അധികൃതരുടെ വാദം. ഈ വിഭാഗങ്ങളിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് ഏഴുദിവസത്തെ ഡ്യൂട്ടിക്കുശേഷം നിർദിഷ്​ട ക്വാറൻറീൻ നൽകാതെ മൂന്നുദിവസം മാത്രം കഴിഞ്ഞ്​ ഇവരെ ഇതരവാർഡുകളിൽ ജോലിക്ക് അയച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. ഇതിനെതിരെ കഴിഞ്ഞ മാസം നഴ്‌സസ് സംഘടനകൾ പ്രതിഷേധസമരങ്ങളും സംഘടിപ്പിച്ചിരുന്നു. 19ാം വാർഡിൽ ചികിത്സയിലായിരുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം ഏതാനും പേരിലും രോഗബാധ കണ്ടെത്തി. രോഗബാധ കണ്ടെത്തിയ രോഗിയുടെ സമീപത്തെ കട്ടിലിൽ മരത്തിൽനിന്ന്​ വീണ് പരിക്കേറ്റ് ചികിത്സക്കെത്തിയ കൊട്ടാരക്കര സ്വദേശിയെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് നിരീക്ഷിക്കുന്നതിനിടയിൽ ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതാണ് മറ്റൊരു സംഭവം. ഇയാളുടെ കോവിഡ് പരിശോധനാഫലം നെഗറ്റിവായിരുന്നു. ഇതിനിടെ 17,18 വാർഡുകളിൽകൂടി രോഗഭീഷണി ഉണ്ടായതോടെ ഈ മൂന്നു വാർഡുകളും അടയ്​ക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് രോഗബാധിതരെ പ്രവേശിപ്പിച്ച് ചികിത്സിക്കാനുള്ള മാനദണ്ഡങ്ങൾ കാറ്റിൽപറത്തി മിക്ക വാർഡുകളിലും ഇത്തരം രോഗികളെ പ്രവേശിപ്പിക്കുന്നതരത്തിലേക്ക് കാര്യങ്ങൾ ചെന്നെത്തി. ഏറ്റവും ഒടുവിൽ സൈക്യാട്രിക് വാർഡായ പത്തിലും ഇത്തരം രോഗികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചതായാണ് വിവരം. സ്ഥലപരിമിതിയുള്ള 10ാം വാർഡിൽ ആകെ 14 കിടക്കകൾ മാത്രമാണുള്ളത്. എന്നാൽ, ഒരു യൂനിറ്റ് മേധാവിയുടെ പിടിവാശി കാരണം ഈ വാർഡിലെ കിടക്കയുടെ എണ്ണം 20 ആക്കി ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ഈ വാർഡിൽ ചികിത്സയിൽ തുടരുന്ന ഏതാനും മാനസിക​ രോഗികളെ ഡിസ്ചാർജ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഇതര വാർഡുകളിലെ രോഗികൾക്കും ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിക്കുകയും ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ നിരീക്ഷണത്തിൽ പോകാനും കാരണം ഇന്നും അജ്ഞാതമെന്നാണ് അധികൃതർ പറയുന്നത്. പിഴവ്​ നിമിത്തമാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കോവിഡ് ചികിത്സക്കായി സൂപ്പർ സ്പെഷാലിറ്റി ബ്ലോക് മുഴുവൻ മാറ്റി​െവച്ചാൽ ഇതരരോഗികൾ സുരക്ഷിതരായിരിക്കുമെന്ന്‌ ആദ്യഘട്ടത്തിൽതന്നെ ചില യൂനിറ്റ് മേധാവികൾ അഭിപ്രായപ്പെട്ടെങ്കിലും അതൊന്നും ചെവിക്കൊള്ളാതെ അധികൃതർ നടത്തിയ നടപടികൾക്ക് ഇപ്പോൾ ജീവനക്കാരും രോഗികളും കനത്ത വില നൽകുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.