ശാന്തികുടീരം നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ

പാലോട്: മൂന്നുകോടി രൂപ ചെലവഴിച്ച്‌ ജില്ല പഞ്ചായത്ത് പെരിങ്ങമ്മല പഞ്ചായത്തിൽ നിർമിക്കുന്ന ശാന്തികുടീരത്തി​ൻെറ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. ഗേറ്റും പൂന്തോട്ടവും ഓഫിസും അന്ത്യോപചാരമർപ്പിക്കാനുള്ള സ്ഥലവും ദഹിപ്പിക്കാനുള്ള കെട്ടിടവും ചേർന്നതാണ് ശാന്തികുടീരം. ഗ്യാസിലാണ് മൃതദേഹം ദഹിപ്പിക്കുന്നത്. കരിമൺകോട്ടു നിന്ന്​ രണ്ട് കിലോമീറ്റർ മാറി മുക്കാംതോട് മാന്തുരുത്തിയിലാണ് ഇത്​ നിർമിക്കുന്നത്. ഈ സ്ഥലത്തേക്ക്​ എത്തിച്ചേരാൻ ആകെയുണ്ടായിരുന്ന നടവരമ്പിനെ പാർശ്വഭിത്തി കെട്ടി ആറ് മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്ത് റോഡാക്കി. ഫർണറും ചിമ്മിനിയും സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. തുടർന്ന്, വയറിങ്, പെയിൻറിങ് പ്രവൃത്തികളും വഴിയിലും മുറ്റത്തും ടൈലുപാകലും നടക്കും. ആഗസ്​റ്റ്​ മധ്യത്തോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കാനുള്ള നിർദേശങ്ങൾ നൽകിയതായും ജില്ലപഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു അറിയിച്ചു. നന്ദിയോട്, പെരിങ്ങമ്മല, വിതുര, തൊളിക്കോട്, പനവൂർ, പാങ്ങോട് പഞ്ചായത്തുകളിൽ ഉറ്റവരെ ദഹിപ്പിക്കാൻ സ്ഥലപരിമിതികൊണ്ട് ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് ശാന്തികുടീരം സഹായകമാകും. കല്ലറ പഞ്ചായത്തിലും ജില്ല പഞ്ചായത്ത് ഇത്തരത്തിൽ ശാന്തികുടീരം നിർമിച്ചിരുന്നു. ചിത്രം: IMG-20200720-WA0066 ജില്ല പഞ്ചായത്ത് പെരിങ്ങമ്മല പഞ്ചായത്തിൽ നിർമിക്കുന്ന ശാന്തികുടീരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.