സി.പി.എം നേതാവി​െൻറ ഭാര്യക്ക് യോഗ്യതയില്ലാതെ നിയമനം നൽകിയതായി പരാതി

സി.പി.എം നേതാവി​ൻെറ ഭാര്യക്ക് യോഗ്യതയില്ലാതെ നിയമനം നൽകിയതായി പരാതി തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന് കീഴിലെ ശ്രീകൃഷ്ണ കോളജിൽ സി.പി.എം നേതാവി​ൻെറ ഭാര്യക്ക് യോഗ്യതകളില്ലാതെ അധ്യാപക തസ്തികയിൽ നിയമനം നൽകിയതായി പരാതി. സി.പി.എം പ്രവർത്തകനും മന്ത്രി എം.എം. മണിയുടെ ബന്ധുവുമായ കെ.എം. അജി സമൂഹമാധ്യമത്തിലൂടെ വിമർശനം ഉയർത്തിയതിന് പിന്നാലെ, നിയമനത്തിനെതിരെ സംഘ്​പരിവാർ നേതൃത്വവും രംഗത്ത് വന്നു. സി.പി.എം ജില്ല കമ്മിറ്റി അംഗം കൂടിയായ ടി.കെ. വാസുവി​ൻെറ ഭാര്യയായ മാധ്യമപ്രവർത്തകക്ക് അസി. പ്രഫസർ തസ്തികയിൽ നിയമനം നൽകിയത് യോഗ്യതയില്ലാതെയാണെന്നാണ് പരാതി. യോഗ്യതയുള്ള തന്നെ തഴഞ്ഞെന്നും എം.എ ബിരുദം മാത്രമുള്ള ശ്രീകല യോഗ്യതയില്‍ അപേക്ഷകരായ 250 പേരില്‍ ഏറ്റവും അവസാനമാണെന്നും അജി പറയുന്നു. ഹാജരാക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റുകളാണെന്നും വിവരാവകാശ നിയമം വഴി ചോദിച്ചിട്ടും അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് അറിയിച്ചതെന്നും അജി ആരോപിക്കുന്നു. 16ാം വയസ്സിൽ പാർട്ടി അംഗത്വം നേടിയ താനും കുടുംബവും ഇപ്പോഴും സി.പി.എം കുടുംബമാണെന്ന്​ വ്യക്തമാക്കിയാണ് അജി സമൂഹമാധ്യമത്തിൽ പരാതി പങ്കുവെച്ചത്. എം.എ (സ്‌കൂള്‍ ഓഫ് ലെറ്റേഴ്സ് 70.2 ശതമാനം) എം.ഫില്‍, പിഎച്ച്.ഡി (സംസ്‌കൃത യൂനിവേഴ്സിറ്റി), കേരള ആര്‍ക്കൈവ്സ് ഫെലോഷിപ് അധ്യാപന പരിചയം, രണ്ട് -പുസ്തകങ്ങള്‍, 15ലധികം പബ്ലിഷ്ഡ് വര്‍ക്കുകള്‍, ദേശീയ-അന്തര്‍ദേശീയ സെമിനാറുകള്‍ എന്നിവയടക്കമുള്ള യോഗ്യതകളും അജി വിവരിക്കുന്നു. കലാമണ്ഡലം ഭരണസമിതി അംഗവും കർഷക തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറിയുമായ ടി.കെ. വാസുവി​ൻെറ പ്രതികരണത്തിനായി ശ്രമിച്ചെങ്കിലും ലഭിച്ചില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.