സുനിൽ സി. കുര്യ​ൻ ചരമ വാർഷികം

തിരുവനന്തപുരം: വിദ്യാർഥി സംഘടനകളെ ഉയർത്തിക്കൊണ്ടുവരാൻ മാതൃകപരമായ പ്രവർത്തനമാണ് സുനിൽ സി. കുര്യൻ കാഴ്ചവെച്ചതെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോൺ. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയും ഇന്ത്യൻ റെഡ്ക്രോസ്​ സൊസൈറ്റി ചെയർമാനുമായിരുന്ന സുനിൽ സി. കുര്യ​ൻെറ ഒന്നാം ചരമ വാർഷിക ദിന അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.വി.ആർ ഭവനിൽ രാവിലെ 11ന്​ നടന്ന പരിപാടിയിൽ പാർട്ടി അസി. സെക്രട്ടറി എം.പി. സാജു, എം.ആർ. മനോജ്‌ എന്നിവരും സംസാരിച്ചു. Photo : സുനിൽ സി. കുര്യ​ൻെറ ചിത്രത്തിൽ സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ പുഷ്പാർച്ചന നടത്തുന്നു IMG-20200720-WA0061

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.