കോര്‍പറേഷന്‍ പരിധിയില്‍ ലോക്​ഡൗണ്‍ നീട്ടി

തിരുവനന്തപുരം: കോര്‍പറേഷന്‍ പരിധിയില്‍ ജൂലൈ 28 അര്‍ധരാത്രിവരെ ലോക്​ഡൗണ്‍ നീട്ടിയതായി കലക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ക്രിട്ടിക്കല്‍ കണ്ടെയ്​ന്‍മൻെറ് സോണുകള്‍ ഒഴികെയുള്ള തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലാണ് നിയന്ത്രണങ്ങള്‍ ബാധകം. അക്കൗണ്ടൻറ്​ ജനറല്‍ ഓഫിസിന്​ 30 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. കിന്‍ഫ്ര പാര്‍ക്കിനുള്ളില്‍ നടക്കുന്ന മെഡിക്കല്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാം. എന്നാല്‍, നിര്‍മാണ മേഖലക്കുള്ളില്‍ ക്യാമ്പുകളില്‍ കഴിയുന്ന ജോലിക്കാരെ മാത്രമേ ജോലിക്കായി നിയോഗിക്കാന്‍ പാടുള്ളൂ. ഇവരെ നിര്‍മാണ മേഖലക്ക്​ പുറത്തുവിടാന്‍ പാടില്ല. മറ്റെല്ലാ നിയന്ത്രണങ്ങളും നിലവിലുള്ളതുപോലെ തുടരുമെന്നും കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.