അമ്പലംമുക്കിൽ വൻ തീപിടിത്തം; കടകൾ കത്തിനശിച്ചു

കവടിയാർ: അമ്പലംമുക്കിൽ ശനിയാഴ്ച പുലർച്ച 5.45നുണ്ടായ വൻ തീപിടിത്തത്തെ തുടർന്ന്​ കടകൾ കത്തിനശിച്ചു. അമ്പലംമുക്ക് റോഡിലെ ഹോട്ടൽ, ടി.വി. സർവിസ് സൻെറർ, ബേക്കറി, ഫോട്ടോസ്​റ്റാറ്റ് കട, ഫിനാൻസ് എന്നിവ നശിച്ചു. അമ്പലംമുക്കിലെ ഹോട്ടലിൽ നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന്​ ചെങ്കൽചൂളയിൽ നിന്നും നാല് യൂനിറ്റ് അഗ്​നിരക്ഷ സേന യൂനിറ്റ് സ്ഥലത്തെത്തി. ഹോട്ടലിൽ ഉണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകൾ ഇതിനിടെ പൊട്ടിത്തെറിച്ചു. അഗ്​നിരക്ഷാ സേനാംഗങ്ങൾ ഇതിനിടയിൽനിന്ന്​ ബാക്കിയുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പുറത്തെത്തിച്ചു. വെള്ളം ചീറ്റി തീ കെടുത്താൻ ശ്രമിക്കവേ കുതിർന്ന് കെട്ടിടത്തി​ൻെറ മൺകട്ട കൊണ്ടുള്ള ചുമര്​ തകർന്നു. ഇതോടെ കെട്ടിടത്തിനകത്ത് കയറി തീ അണയ്ക്കാൻ കഴിഞ്ഞില്ല. ഹോട്ടലിലെയും ഫോട്ടോസ്​റ്റാറ്റ് കടയി​െലയും സാധനങ്ങൾ പൂർണമായും കത്തി നശിച്ചു. ടി.വി. സർവിസ് സൻെററിൽ ഉണ്ടായിരുന്ന മുന്നൂറോളം ടി.വികളും അഗ്​നിക്കിരയായി. ചെങ്കൽചൂള ഫയർ സ്​റ്റേഷൻ ഓഫിസർ ബി. പ്രവീൺ, ഗ്രേഡ് അസി. സ്​റ്റേഷൻ ഓഫിസർമാരായ പി.ജി. ബിജു, ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തീ കെടുത്തിയത്. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല. നാശനഷ്​ടത്തി​ൻെറ കണക്കുകൾ പുറത്തുവന്നിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.