'ബലി പെരുന്നാൾ കർമങ്ങൾ: സർക്കാർ മാനദണ്ഡം പാലിക്കണം'

കൊല്ലം: ബലി പെരുന്നാളിനോടനുബന്ധിച്ച് എല്ലാ വര്‍ഷവും നടത്തിവരുന്ന ഒള്ഹിയത്ത് കര്‍മം ഈ വര്‍ഷം സർക്കാറിൻെറ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്​ നിര്‍വഹിക്കണമെന്നും കഴിയുന്നതും അത് അര്‍ഹതപ്പെട്ടവരുടെ വീടുകളില്‍ എത്തിച്ചുനല്‍കണമെന്നും കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറ് കടയ്ക്കല്‍ അബ്​ദുല്‍ അസീസ് മൗലവിയും ജന. സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദും സംയുക്ത പ്രസ്​താവനയില്‍ പറഞ്ഞു. എല്ലാ മഹല്ല്​ ഭാരവാഹികളും ഇമാമീങ്ങളും മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധചെലുത്തണമെന്നും പ്രസ്​താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.