(ചിത്രം) കൊല്ലം: ജില്ല ഭരണകൂടം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്, എസ്.എന്‍.വി ഗ്രന്ഥശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വായനമാസാചരണം ജില്ലതല സമാപനസമ്മേളനം എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.എന്‍. പണിക്കർ ഫൗണ്ടേഷന് ജില്ല ചെയര്മാന് ജി.ആര്. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ഡിവിഷന് കൗണ്‍സിലര്‍ സൈജു, ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി. സുകേശന്, എസ്.എന്‍.വി ഗ്രന്ഥശാല പ്രസിഡൻറ് കെ.എസ്. ജ്യോതി, കേരള മാരിടൈം ബോര്‍ഡംഗം എസ്. മണിലാൽ തുടങ്ങിയവർ സംസാരിച്ചു. താൽക്കാലിക നിയമനം കൊല്ലം: ഫിഷറീസ് വകുപ്പിൻെറ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍(സാഫ്) കുണ്ടറയില്‍ അഷ്്ടമുടി രണ്ടാംഘട്ട പദ്ധതി പ്രകാരം പ്രവര്‍ത്തനം ആരംഭിക്കുന്ന അപ്പാരല്‍ പാര്‍ക്ക്(കണ്‍സോർട്യം) നടത്തിപ്പിനായി കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളില്‍ നിയമനം നടത്തും. പ്രൊഡക്ഷന്‍ കം മാര്‍ക്കറ്റിങ് മാനേജര്‍ (യോഗ്യത-ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദം), ഡിസൈനര്‍ കം പാറ്റേണ്‍ മേക്കര്‍(അപ്പാരല്‍ പാറ്റേണ്‍ മേക്കിങ് ആൻഡ് കാഡ് ഡിപ്ലോമ, ക്ലോത്ത് കട്ടിങ്ങില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം) എന്നീ തസ്തികകളിലേക്കാണ് നിയമനം. ബയോഡേറ്റ, യോഗ്യത, പ്രവര്‍ത്തനപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ആഗസ്റ്റ്് ഒന്നിനകം saf4help@gmail.com ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. പ്രായം 40 വയസ്സ്. ഫോണ്‍: 0484-2607643, 18004257643.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.