Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവായന മാസാചരണം...

വായന മാസാചരണം സമാപിച്ചു

text_fields
bookmark_border
(ചിത്രം) കൊല്ലം: ജില്ല ഭരണകൂടം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, എസ്.എന്‍.വി ഗ്രന്ഥശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വായനമാസാചരണം ജില്ലതല സമാപനസമ്മേളനം എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.എന്‍. പണിക്കർ ഫൗണ്ടേഷന്‍ ജില്ല ചെയര്‍മാന്‍ ജി.ആര്‍. കൃഷ്​ണകുമാര്‍ അധ്യക്ഷത വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ സൈജു, ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി. സുകേശന്‍, എസ്.എന്‍.വി ഗ്രന്ഥശാല പ്രസിഡൻറ് കെ.എസ്. ജ്യോതി, കേരള മാരിടൈം ബോര്‍ഡംഗം എസ്. മണിലാൽ തുടങ്ങിയവർ സംസാരിച്ചു. താൽക്കാലിക നിയമനം കൊല്ലം: ഫിഷറീസ് വകുപ്പിൻെറ സൊസൈറ്റി ഫോര്‍ അസിസ്​റ്റന്‍സ് ടു ഫിഷര്‍ വുമണ്‍(സാഫ്) കുണ്ടറയില്‍ അഷ്്ടമുടി രണ്ടാംഘട്ട പദ്ധതി പ്രകാരം പ്രവര്‍ത്തനം ആരംഭിക്കുന്ന അപ്പാരല്‍ പാര്‍ക്ക്(കണ്‍സോർട്യം) നടത്തിപ്പിനായി കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളില്‍ നിയമനം നടത്തും. പ്രൊഡക്​ഷന്‍ കം മാര്‍ക്കറ്റിങ്​ മാനേജര്‍ (യോഗ്യത-ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദം), ഡിസൈനര്‍ കം പാറ്റേണ്‍ മേക്കര്‍(അപ്പാരല്‍ പാറ്റേണ്‍ മേക്കിങ്​ ആൻഡ് കാഡ് ഡിപ്ലോമ, ക്ലോത്ത് കട്ടിങ്ങില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം) എന്നീ തസ്തികകളിലേക്കാണ് നിയമനം. ബയോഡേറ്റ, യോഗ്യത, പ്രവര്‍ത്തനപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ആഗസ്​റ്റ്് ഒന്നിനകം saf4help@gmail.com ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. പ്രായം 40 വയസ്സ്​. ഫോണ്‍‍: 0484-2607643, 18004257643.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story