സ്വർണക്കടത്ത്: ഏതന്വേഷണവും നേരിടാൻ തയാർ ^സ്പീക്കർ

സ്വർണക്കടത്ത്: ഏതന്വേഷണവും നേരിടാൻ തയാർ -സ്പീക്കർ തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ ഏതന്വേഷണവും നേരിടാൻ തയാറാണെന്നും ചില മാധ്യമ സംവാദങ്ങളിലും പൊതുപ്രസംഗങ്ങളിലും എല്ലാ സീമകളും ലംഘിച്ച്​ വ്യക്തിഹത്യ തുടരുന്നത് വേദനാജനകവും നിര്‍ഭാഗ്യകരവുമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ത​ൻെറ ഫേസ്ബുക്ക് പേജിലാണ് സ്വർണക്കടത്തുകേസിലെ പ്രതിയായ സ്വപ്ന സുരേഷുമായുള്ള ബന്ധത്തെക്കുറിച്ചും വിദേശയാത്രകളെക്കുറിച്ചുമുള്ള ആരോപണങ്ങൾക്ക് സ്പീക്കർ മറുപടി നൽകിയത്. യു.എ.ഇ കോണ്‍സുലേറ്റ് ജനറലി‍ൻെറ ഫസ്​റ്റ്​ സെക്രട്ടറി എന്നനിലയില്‍ പരിചിതയായിരുന്ന സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ ക്ഷണിച്ച പ്രകാരമാണ്​ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്തത്. മാസങ്ങള്‍ക്കുമുമ്പ്​ നടന്ന ചെറിയ ചടങ്ങിനെ ഇപ്പോഴത്തെ കുപ്രസിദ്ധമായ സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് നീചപ്രവൃത്തിയാണ്. ആരോഗ്യകരമായ സ്ത്രീ-പുരുഷ സൗഹൃദങ്ങളെക്കുറിച്ച് അജ്ഞരായവര്‍ മനസ്സിലുള്ള വൈകൃതമാണ് പുറത്തെടുക്കുന്നത്. ഏതുതരത്തിലുള്ള അന്വേഷണം നേരിടാനും സന്നദ്ധനാണ്. അതുകൊണ്ടുതന്നെയാണ് തുടക്കത്തില്‍തന്നെ സി.ബി.ഐ ഉള്‍പ്പെടെ ആരും അന്വേഷിക്കട്ടെ എന്ന നിലപാട് സ്വീകരിച്ചത്. എല്ലാതരം രേഖകളും പരിശോധിക്കുന്നതിന്​ സന്തോഷമേയുള്ളൂ. പക്ഷേ, അപവാദത്തി‍ൻെറ പുകമറയില്‍ നിര്‍ത്തി വ്യക്തിഹത്യനടത്തി ആഘോഷിക്കുന്നത് മനോവൈകൃതമാണെന്നും കുറിപ്പിൽ പറയുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.