കോവിഡ് നിയന്ത്രണ അവലോകനം

കൊല്ലം: കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ അധ്യക്ഷതയിൽ ശൂരനാട്ട്​ യോഗം ചോർന്നു. കോവിഡ് സ്ഥിരീകരിച്ച ശൂരനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൻെറ പരിധിയിലുള്ള പ്രദേശങ്ങളില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മെഡിക്കല്‍ ഓഫിസര്‍ വിശദീകരിച്ചു. താലൂക്കിൽ ടെസ്​റ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്നും സ്രവ പരിശോധനഫലം ലഭിക്കാന്‍ കാലതാമസമെടുക്കുന്നത് ഒഴിവാക്കണമെന്നും എം.പി ആവശ്യപ്പെട്ടു. മെഡിക്കല്‍ ഓഫിസര്‍ ഡോ. വിമല, പഞ്ചായത്തംഗങ്ങളായ കൃഷ്​ണപിള്ള, പെരുംകുളം ലത്തീഫ്, കെ.വി. അഭിലാഷ്, ശൂരനാട് സുവര്‍ണന്‍, ശൂരനാട് ഗ്രിഗറി, അനുതാജ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ സംസാരിച്ചു. ....must.... ത്രിമൂർത്തികൾക്ക്​ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്​ (ചിത്രം) കൊല്ലം: കരിക്കോട്​ ടി.കെ.എം ഹയർ സെക്കൻഡറി സ്​കൂളിലെ സഹോദരങ്ങൾ പ്ലസ്​ ടു പരീക്ഷയിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്​ നേടി. സയൻസ്​ വിഭാഗത്തിലെ ആർച്ച ആർ. ഷിജി, ആർദ്ര ആർ. ഷിജി, ആർഷ ആർ. ഷിജി എന്നിവരാണ്​ നേട്ടം കൈവരിച്ചത്​. 2018ലെ എസ്​.എസ്​.എൽ.സി പരീക്ഷയിലും ഇവർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്​ നേടിയിരുന്നു. പ്രതിരോധ പ്രവർത്തനം ശക്തമാക്കണം പരവൂർ: നഗരസഭയിലെ വിവിധ വാർഡുകൾ കണ്ടെയ്ൻമൻെറ് സോണുകളായി പ്രഖ്യാപിച്ചിട്ടും വിവിധ ഉദ്​ഘാടനങ്ങൾ അവസാനിപ്പിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കണമെന്ന് യു.ഡി.എഫ് പരവൂർ മുനിസിപ്പൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യു.ഡി.എഫ് ജില്ല കൺവീനർ രാജേന്ദ്രപ്രസാദ് ഉദ്​ഘാടനം ചെയ്തു. ചെയർമാൻ പരവൂർ മോഹൻദാസ് അധ്യക്ഷത വഹിച്ചു. നെടുങ്ങോലം രഘു, പരവൂർ രമണൻ, എ. ഷുഹൈബ്, പരവൂർ സജീബ്, ജെ. ഷെരീഫ്, കെ. മോഹനൻ, വി. പ്രകാശ്, സുരേഷ് ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.