ക്വാറൻറീൻ രോഗികൾക്കായി വള്ള ആംബുലൻസ്​

(ചിത്രം) കുണ്ടറ: മൺറോതുരുത്തിൽ ഹോം ക്വാറൻറീനിൽ കഴിയുന്നവർക്ക് വള്ള ആംബുലൻസ്​ ഒരുക്കി ഡി.വൈ.എഫ്.ഐ. കിടപ്രം തെക്ക്, പെരുങ്ങാലം ഭാഗത്തുള്ളവർക്കായാണ് രണ്ട് വള്ളങ്ങൾ ഉപയോഗിച്ച് ജല ആംബുലൻസ്​ എന്ന ആശയം പ്രാവർത്തികമാക്കിയത്. ഒരു വള്ളം സ്ഥിരമായി ഇതിനായി മാറ്റിയിട്ടു. മറ്റൊന്ന് എൻജിൻ വെച്ച വള്ളം ഉപയോഗിച്ച് പുറത്ത് നിന്ന് വന്നയാളെ ആംബുലൻസ്​ എത്തിച്ചേരുന്നിടത്ത് അടുപ്പിക്കും. ആദ്യ വള്ളം സാനിറ്റൈസ്​ ചെയ്ത് വീണ്ടും ഉപയോഗിക്കും. രാജേഷ്, ജിജി, അഡ്വ. ബിന്ദുരാജ് എന്നിവരാണ് നേതൃത്വം നൽകുന്നത്. വാട്ടർബോട്ടിൽ നൽകി ഇളമ്പള്ളൂർ: പ്ലാസ്​റ്റിക് ബോട്ടിലുകൾ ഒഴിവാക്കുന്നതിൻെറ ഭാഗമായി ഇളമ്പള്ളൂർ കെ.ജി.വി.ഗവ.യു.പി.സ്​കൂളിലെ കുട്ടികൾക്ക് സ്​റ്റീൽ വാട്ടർ ബോട്ടിലുകൾ നൽകി. പഞ്ചായത്ത് പ്രസിഡൻറ് ജലജഗോപൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എസ്​. സന്തോഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്​ട്രസ്​ േഗ്രസി തോമസ്​, വിപിൻ, പൂർവ വിദ്യാർഥി സംഘടന പ്രസിഡൻറ് ആർ. തുളസി എന്നിവർ പങ്കെടുത്തു. മുഖത്തല ബ്ലോക്ക് പഞ്ചായത്താണ് ബോട്ടിലുകൾ നൽകിയത്. ഡ്രൈവർ കാബിൻ വേർതിരിക്കണം കരുനാഗപ്പള്ളി: യാത്രക്കാരുമായി സഞ്ചരിക്കുന്ന മുഴുവൻ പൊതുഗതാഗത വാഹനങ്ങളുടെയും (സ്​റ്റേജ്, കോൺട്രാക്ട് കാരേജുകൾ, ഓട്ടോ, ടാക്സി കാർ, സ്കൂൾ വാഹനങ്ങൾ എന്നിവ) ഡ്രൈവർ കാബിൻ കോവിഡ് വ്യാപനത്തി​ൻെറ പശ്ചാത്തലത്തിൽ അക്രിലിക് ഷീറ്റ് ഉപയോഗിച്ച് വേർതിരിക്കണമെന്ന് ജോയൻറ് ആർ.ടി.ഒ എച്ച്. അൻസാരി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.