ഇളമാട് റെഡ് കളർ കോഡഡ് സോണ്‍

കൊല്ലം: ഇളമാട് ഗ്രാമപഞ്ചായത്തിനെ പ്രത്യേക നിരീക്ഷണം ആവശ്യമുള്ള റെഡ് കളര്‍ കോഡഡ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മൻെറായി നിശ്ചയിച്ച് കലക്ടര്‍ ഉത്തരവായി. വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് (റോഡുവിള), ആറാം വാര്‍ഡ് (അഞ്ഞൂറ്റിനാല്), 16ാം വാര്‍ഡ് (വട്ടപ്പാറ) എന്നിവയെ ക​െണ്ടയ്​ന്‍മൻെറ്​ സോണുകളായും നിശ്ചയിച്ചു. ഇതര ജില്ലകളില്‍നിന്ന്​ ജില്ലയിലേക്ക് മത്സ്യം കൊണ്ടുവരുന്നത് പൂര്‍ണമായും നിരോധിച്ചു. അലങ്കാര മത്സ്യം കൊണ്ടുവരുന്നതിന് തടസ്സമില്ല. മത്സ്യക്കച്ചവടം ഉള്‍പ്പെടെ വീടുകള്‍തോറും കയറിയിറങ്ങിയുള്ള എല്ലാത്തരം കച്ചവടവും നിരോധിച്ചു. പ്ലസ് വണ്‍ പ്രവേശനം കൊല്ലം: പട്ടികവര്‍ഗ വികസന വകുപ്പിൻെറ കുളത്തൂപ്പുഴ അരിപ്പയിലെ ആണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സെക്കൻഡറി സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സ്, കോമേഴ്‌സ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കവിയരുത്. 70 ശതമാനം പട്ടിക വര്‍ഗക്കാര്‍ക്കും 20 ശതമാനം പട്ടികജാതിക്കാര്‍ക്കും 10 ശതമാനം മറ്റ് പൊതുവിഭാഗത്തിനുമായി സംവരണം ലഭിക്കും. ഹോസ്​റ്റല്‍ സൗകര്യം, ഭക്ഷണം, യൂനിഫോം, നൈറ്റ് ഡ്രസ്, ചെരുപ്പ് എന്നിവ സൗജന്യമാണ്. അവസാനതീയതി 30. വിശദവിവരങ്ങള്‍ക്ക് 0475-2312020.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.