ഡോ. കൗശികൻ ദുരന്ത നിവാരണ കമീഷണർ

തിരുവനന്തപുരം: ലാൻഡ്​ ബോര്‍ഡ് സെക്രട്ടറി ഡോ. എ. കൗശികനെ ഡിസാസ്​റ്റര്‍ മാനേജ്മൻെറ്​ കമീഷണറായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവി​െല ചുമതലകള്‍ക്കുപുറമെ ലാൻഡ്​ ബോര്‍ഡ് സെക്രട്ടറിയുടെയും നാഷനല്‍ സൈക്ലോണ്‍ റിസ്ക് മിറ്റിഗേഷന്‍ പ്രൊജക്ടി‍ൻെറ സ്​റ്റേറ്റ് പ്രൊജക്ട് മാനേജരുടെയും അധികചുമതലകള്‍ കൂടി അദ്ദേഹം വഹിക്കും. ഓടയില്‍ വീണ് മരിച്ച കവടിയാര്‍ ശിവകൃപ പണ്ഡിറ്റ് കോളനിവാസി മണിയന്‍ എന്ന അശോക്​കുമാറി‍ൻെറ ഭാര്യ ലക്ഷ്മിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് നാലുലക്ഷം രൂപ കൂടി ധനസഹായം അനുവദിക്കും. നേരത്തെ നല്‍കിയ ഒരു ലക്ഷം രൂപക്ക്​ പുറമെയാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.