കണ്ടെയ്‌നർ ഭീമനായ എവർഗ്ലോബ് വിഴിഞ്ഞത്തുനിന്ന് മടങ്ങി

കോവളം: വിഴിഞ്ഞത്തെ ആദ്യ ക്രൂ ചെയ്ഞ്ചിങ്​ നടത്തി . 2.2 ലക്ഷം ടൺ ഭാരമുള്ള കണ്ടെയ്നർ പുറംകടലിലാണ് നങ്കൂരമിട്ടത്. നെതർലൻഡിൽ നിന്നും കൊളംബോ തുറമുഖത്തേക്ക് പോകുന്നതിനിടെയാണ് എവർഗ്ലോബ് കാലാവധി പൂർത്തിയാക്കിയ ജീവനക്കാരെ കരയ്ക്കിറക്കി പകരം ജീവനക്കാരെ കയറ്റാനായി വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. 24 ജീവനക്കാരുണ്ടായിരുന്ന കപ്പലിൽനിന്നും 14 പേർ ഇറങ്ങുകയും പകരം 13 പേർ കപ്പലിൽ കയറുകയും ചെയ്തു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് ജീവനക്കാരെ പുറത്തിറക്കിയതും കപ്പലിലേക്ക് പ്രവേശിപ്പിച്ചതും. രാവിലെ ആറിന് വിഴിഞ്ഞം കടലിൽ നങ്കൂരമിട്ട കണ്ടെയ്നർ ഉച്ചക്ക് 1.30ഓടെ തീരം വിട്ടു. രണ്ട് മലയാളികളും യു.പി, തമിഴ്നാട്, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് വിഴിഞ്ഞത്ത് കരയ്ക്കിറങ്ങിയത്. ഇവരെ കോവളത്ത് ഒരുക്കിയിട്ടുള്ള നിരീക്ഷണകേന്ദ്രത്തിൽ 14 ദിവസം പാർപ്പിക്കും. ഇതിന് ശേഷമേ ഇവർക്ക് നാട്ടിലേക്ക് മടങ്ങാനാകൂ എന്ന് അധികൃതർ പറഞ്ഞു. പോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ ഓഫിസർ ഡോക്ടർ മാലിനി, കസ്​റ്റംസ് സൂപ്രണ്ട് ജയരാജ്, പോർട്ട് ക്യാപ്റ്റൻ ഹരി അച്ചുത് വാര്യർ, കൺസർവേറ്റർ കിരൺ, കോസ്​റ്റൽ എസ്.ഐ ഷാനിബാസ്, വിഴിഞ്ഞം എസ്.ഐ സജി, ഇമിഗ്രേഷൻ, ഹെൽത്ത് ഉദ്യോഗസ്ഥർ എന്നിവരാണ് പരിശോധനകൾ അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. പുറം കടലിൽ നങ്കൂരമിട്ടതിലൂടെ മാത്രം രണ്ടരലക്ഷം രൂപ പോർട്ടിന് വരുമാനമായി ലഭിച്ചു. Photo: Evergreen 1 Evergreen 2 Evergreen 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.