വിളിച്ചുണർത്തൽ പ്രതിഷേധം

കടയ്ക്കൽ: വിക്​ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകളിൽ അറബിക്, സംസ്കൃതം, ഉർദു ഭാഷകൾക്ക് ക്ലാസുകൾ ആരംഭിക്കുന്നതിന് വിദ്യാഭ്യാസവകുപ്പ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസമന്ത്രിയെ നടത്തി. മന്ത്രിക്ക് കത്തുകളും മെയിൽ സന്ദേശങ്ങളും അയച്ചാണ് വിൽളിച്ചുണർത്തൽ പ്രതിഷേധം നടത്തിയത്. സംസ്ഥാനതല ഉദ്ഘാടനം കടയ്ക്കൽ പോസ്​റ്റ്​ ഓഫിസിൽ കത്തുകൾ പോസ്​റ്റ് ചെയ്ത് മുൻ സംസ്ഥാന അറബിക് സ്പെഷൽ ഓഫിസർ ഡോ. എം.എസ്. മൗലവി നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ അധ്യക്ഷത വഹിച്ചു. എം. ഇമാമുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ചന്ദനത്തോപ്പ് ശിഹാബുദ്ദീൻ, സംസ്ഥാന നേതാക്കളായ ഹിഷാമുദ്ദീൻ, നിഹാസ് പാലോട്, മുനീർ കിളിമാനൂർ, അൻവർ പള്ളിക്കൽ, യാസർ, അൻസർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.