സമ്പൂർണ വിജയക്കാർ

അഞ്ചൽ: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ അഞ്ചൽ സൻെറ് ജോൺസ് സ്കൂളിന് നൂറ് ശതമാനം വിജയം. 122 പേർ പരീക്ഷ എഴുതിയതിൽ 102 ഡിസ്​റ്റിങ്​ഷനും 20 ഫസ്​റ്റ്​ ക്ലാസും നേടി. 19 പേർ എല്ലാ വിഷയങ്ങളിലും എ വൺ നേടി. 14 പേർ നാല്​ വിഷയങ്ങളിൽ എ വൺ നേടി. 15 പേർ വിവിധ വിഷയങ്ങളിൽ 100/100 നേടി. സ്‌ട്രാറ്റ്ഫോർഡ് പബ്ലിക് സ്കൂൾ 100 ശതമാനം വിജയം കരസ്ഥമാക്കി. ഷഹാന ഹുസൈൻ, ഗൗരികൃഷ്ണ എസ്. കുമാർ എന്നിവർ സോഷ്യൽ സയൻസിനും ഫാത്തിമ മജീദ് ഇംഗ്ലീഷിനും 100 ൽ 100 മാർക്ക്​ നേടി. നാഷനൽ പബ്ലിക് സ്​കൂൾ 100 ശതമാനം വിജയം കൈവരിച്ചു. 42 ശതമാനം ഡിസ്​റ്റിങ്​ഷനുമുകളിൽ മാർക്ക്​ നേടി. ബാക്കിയുള്ളവർ ഫസ്​റ്റ്​ ക്ലാസോടെ ജയിച്ചു. കൊല്ലം പാലത്തറയിലെ ദി ഓക്സ്ഫഡ് സ്കൂളിന്​ നൂറു ശതമാനം വിജയം. പരീക്ഷയെഴുതിയ 56 പേരില്‍ 22 പേര്‍ ഡിസ്​റ്റിങ്​ഷന്‍ നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.