പി.ഡബ്ല്യു.സിയെ സ്‌പേസ് പാര്‍ക്ക്​ കണ്‍സള്‍ട്ടന്‍സിയില്‍നിന്ന് ഒഴിവാക്കിയേക്കും

കെ.എസ്‌.ഐ.ടി.െഎ.എല്‍ വക്കീൽ നോട്ടീസ് അയച്ചു തിരുവനന്തപുരം: സ്‌പേസ് പാര്‍ക്കി​ൻെറ കണ്‍സള്‍ട്ടന്‍സിയില്‍നിന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് എന്ന സ്ഥാപനത്തെ നീക്കിയേക്കും. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ സ്‌പേസ് പാര്‍ക്കുമായി ബന്ധപ്പെട്ട പ്രോജക്ടില്‍ നിയമിച്ചതില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പി.ഡബ്ല്യു.സി) നല്‍കിയ വിശദീകരണത്തില്‍ കേരള സ്​റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് അതൃപ്തി രേഖപ്പെടുത്തി. സ്വപ്‌നയെ എങ്ങനെയാണ് നിയമിച്ചതെന്നും അവരുടെ യോഗ്യതയടക്കം പരിശോധിച്ചതെങ്ങനെയെന്നും കാണിച്ച് പി.ഡബ്ല്യു.സി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് കെ.എസ്‌.ഐ.ടി.െഎ.എല്‍ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.സിക്ക് കെ.എസ്‌.ഐ.ടി.െഎ.എല്‍ വക്കീൽ നോട്ടീസ്​ അയച്ചു. കരാർ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാണിച്ചാണ് നോട്ടീസ്. ഇതില്‍ പി.ഡബ്ല്യു.സി വിശദീകരണം നല്‍കിയാലും സര്‍ക്കാര്‍ അംഗീകരിക്കാന്‍ സാധ്യതയില്ല. സ്വപ്‌നയുടെ നിയമനം വിഷന്‍ ടെക്‌നോളജി എന്ന കമ്പനി വഴിയായിരുന്നെന്നും അവരുടെ പശ്ചാത്തലം പരിശോധിച്ചത് വിഷന്‍ ടെക്നോളജിയാണെന്നുമാണ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് വിശദീകരിച്ചത്. ഇതിനായി എച്ച്.ആര്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സഹായം വിഷന്‍ ടെക്‌നോളജി തേടിയിരുന്നെന്നും വ്യക്തമാക്കി. പ്രതിമാസം ഒരുലക്ഷം രൂപയിലേറെ ശമ്പളം വാങ്ങുന്ന ഓപറേഷന്‍സ് മാനേജര്‍ പദവിയില്‍ സ്‌പേസ് പാര്‍ക്കില്‍ സ്വപ്‌ന സുരേഷ് നിയമിക്കപ്പെട്ടതി​ൻെറ പൂര്‍ണ ഉത്തരവാദിത്തം പി.ഡബ്ല്യു.സിക്കാണെന്ന് സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്‌.ഐ.ടി.െഎ.എല്‍ പറയുന്നു. സ്വപ്‌നയുടെ പശ്ചാത്തലം അന്വേഷിച്ചതും വിദ്യാഭ്യാസ യോഗ്യതകള്‍ പരിശോധിച്ചതും കണ്‍സള്‍ട്ടന്‍സി കരാറുകാരായ പി.ഡബ്ല്യു.സിയാണ്. ഇവർക്ക്​ നല്‍കുന്ന കരാര്‍ തുകയില്‍നിന്നാണ് സ്വപ്‌നക്ക്​ ശമ്പളം കൊടുത്തിരുന്നതെന്നും കെ.എസ്‌.ഐ.ടി.െഎ.എല്‍ വാദിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.