തലസ്ഥാനം ആശങ്കയിൽ

തിരുവനന്തപുരം: തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ പട്ടിക പുറത്തുവന്നതോടെ . സമൂഹത്തി​ൻെറ നാനതുറയിലുള്ളവർ പട്ടികയിലുണ്ട്. തലസ്ഥാനത്ത് രണ്ടു പോലീസുകാർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. സെക്രട്ടേറിയറ്റിന് സമീപമുള്ള ക​േൻറാൺമൻെറ്​ സ്​റ്റേഷനിലെ പൊലീസുകാരനും ഫോർട്ട് സ്​റ്റേഷനിലെ വനിത പൊലീസ് ഓഫിസർക്കുമാണ് പരിശോധന ഫലം പൊസിറ്റിവായത്. ഇവരുടെ ആദ്യ പരിശോധനഫലം നേരത്തേ നെഗറ്റിവായിരുന്നു. അതിനാൽ ഇവർ തിങ്കളാഴ്ചയും ഡ്യൂട്ടിക്കെത്തിയിരുന്നു. ഇതോടെ ഫോർട്ട് സ്​റ്റേഷനിലെ 20 പൊലീസുകാർ ക്വാറൻറീനിലിലായി. തമ്പാനൂർ പ്രദേശത്ത് ഭക്ഷണവിതരണം നടത്തിയ ഓൺലൈൻ ഭക്ഷണവിതരണ സ്ഥാപനത്തിൽ ഡെലിവറി ബോയ്, മത്സ്യവിൽപന നടത്തുന്ന സ്ത്രീകൾ, കാൻറീൻ പർച്ചേസ് മാനേജർ, സെയിൽസ് എക്‌സിക്യൂട്ടിവ്, മത്സ്യവിപണനം നടത്തുന്നവർ, നഴ്സ്, സെയിൽസ്മാൻ, സ്വകാര്യ ആശുപത്രി ജീവനക്കാരി, പി.എം.ജിയിൽ പ്രവർത്തിക്കുന്ന വിമൻസ് ഹോസ്​റ്റലിൽ താമസക്കാരി, ചിറയിൻകീഴിൽ പൗൾട്രിഫാം നടത്തുന്നയാൾ, റേഡിയോഗ്രാഫർ, 15 വയസ്സുള്ള വിദ്യാർഥി തുടങ്ങിയവരെല്ലാം കോവിഡ് പട്ടികയിലുണ്ട്. ആറുപേർ ഉറവിടം അറിയാത്തവരുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.