പ്രവേശനപരീക്ഷക്ക്​ പ്രത്യേക പരീക്ഷകേന്ദ്രം

തിരുവനന്തപുരം: കേരള എൻജിനീയറിങ്​ (ഫാർമസി പ്രവേശനപരീക്ഷക്ക്​ (കീം -2020) അപേക്ഷ സമർപ്പിച്ച പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി എന്നീ വാർഡുകളിൽ താമസക്കാരായ വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷകേന്ദ്രം ഒരുക്കുന്നതിന് സർക്കാർ നിർദേശം നൽകി. അപേക്ഷയിൽ നൽകിയിരുന്ന മേൽവിലാസത്തി​ൻെറ അടിസ്ഥാനത്തിൽ ഈ വിദ്യാർഥികളെ പ്രവേശന പരീക്ഷ കമീഷണറുടെ ഓഫിസിൽനിന്ന്​ ഫോൺ മുഖേന ബന്ധപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും വിദ്യാർഥികളെ പ്രവേശനപരീക്ഷ കമീഷണറുടെ ഓഫിസിൽ നിന്ന്​ ബന്ധപ്പെടാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ, അവർ 14ന്​ രാവിലെ 11ന്​ മുമ്പായി പ്രവേശനപരീക്ഷാ കമീഷണറുടെ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ നമ്പർ : 0471 2525300.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.