വ്യാപാര സമുച്ചയത്തിെൻറ നവീകരണം നീളുന്നു; നഗരസഭക്ക് വൻ വരുമാനനഷ്​ടം

വ്യാപാര സമുച്ചയത്തിൻെറ നവീകരണം നീളുന്നു; നഗരസഭക്ക് വൻ വരുമാനനഷ്​ടം പുനലൂർ: നഗരസഭക്ക്​ ലക്ഷങ്ങൾ വരുമാനം ലഭിക്കേണ്ട പട്ടണമധ്യേയുള്ള ഏഴുനില വ്യാപാരസമുച്ചയത്തിൻെറ പുനരുദ്ധാരണ പണികൾ വൈകുന്നു. ഇതുകാരണം വാടകയിനത്തിൽ ലക്ഷങ്ങൾ വരുമാനം ലഭിച്ചിരുന്നതും നഷ്​ടമായി. കെട്ടിടത്തിൻെറ നശീകരണത്തെതുടർന്ന് രണ്ടരവർഷം മുമ്പാണ് ഇവിടെനിന്ന്​ വ്യാപാരികളെയും മറ്റ് സ്ഥാപനങ്ങളെയും ഒഴിപ്പിച്ച്​ നാലരക്കോടി രൂപ ചെലവ് കണക്കാക്കി നവീകരണം ആരംഭിച്ചത്. ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, യഥാസമയം ഫണ്ട് ലഭിക്കാത്തതിനാൽ ആറുമാസം മുമ്പ് പണികൾ നിർത്തി​െവച്ചു. ലക്ഷങ്ങൾ ഇനി കരാറുകാരന് നൽകാനുണ്ട്. ഇനിയും രണ്ട് കോടിയിലധികം രൂപ ചെലഴിച്ചാലേ പുനരുദ്ധാരണം പൂർത്തിയാക്കാൻ സാധിക്കൂ. മൂന്ന് ലിഫ്റ്റുകളുടെയും പ്ലംബ്ലിങ്, ഇലക്ട്രിക് ജോലികളും പെയിൻറിങ്ങും പൂർത്തിയാകാനുണ്ട്. കെ.എസ്.ആർ.ടി.സി ജങ്ഷനിൽ ഏറെ വാണിജ്യമൂല്യമുള്ള സ്ഥലത്താണ് വ്യാപാരസമുച്ചയം സ്ഥിതിചെയ്യുന്നത്. കെട്ടിടത്തിൻെറ നാശം കാരണം ഇവിടെ പ്രവർത്തിച്ചിരുന്ന ബാങ്കുകൾ അടക്കമുള്ള പ്രധാന സ്ഥാപനങ്ങൾ മറ്റ്​ സ്വകാര്യ കെട്ടിടങ്ങളിലേക്ക് മാറ്റിയിരുന്നു. ഒറ്റക്കൽ റെയിൽവേ സ്​റ്റേഷൻ- ഉറുകുന്ന് റോഡ് നവീകരണത്തിന് നടപടിയായി പുനലൂർ: തെന്മല പഞ്ചായത്തിലെ ഒറ്റക്കൽ റെയിൽവേ സ്​റ്റേഷൻ - ഉറുകുന്ന്​ റോഡിന്​ ഒടുവിൽ വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ശാപമോക്ഷം. പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിക്കുന്നത്. അഞ്ചുകിലോമീറ്റർ ദൂരം അഞ്ചു കോടിയോളം രൂപയാണ് ചെലവിടുന്നത്. പി.എം.ജി.എസ്.വൈ അസി.എക്സിക്യൂട്ടിവ് എൻജിനീയർ വീണ സുശീല​ൻെറ നേതൃത്വത്തിൽ സർവേ നടപടി ആരംഭിച്ചു. ജില്ല പഞ്ചായത്തിൻെറ ചുമതലയിലുള്ള റോഡ് അഞ്ചുവർഷമായി തകർന്നുകിടക്കുകയായിരുന്നു. റോഡ് നവീകരിക്കാൻ പലതവണ ടെൻഡർ ആയെങ്കിലും അടങ്കൽ തുക കുറവായതിനാൽ കരാറുകാർ ആരും ഏറ്റെടുത്തില്ല. ഒടുവിൽ പഞ്ചായത്തും എം.എൽ.എയും എം.പിയും ഒത്തുപരിശ്രമിച്ച് നവീകരണം സാധ്യമാകുകയായിരുന്നു. കിഴക്കൻ മലയോരമേഖലയിൽ നെടുമ്പാറ-കുറവൻതാവളം റോഡ് ഇത്തരത്തിൽ സഡക് യോജനയിൽ ഉൾപ്പെടുത്തിയാണ് നവീകരിച്ചത്. കൂട്ടായ പരിശ്രമത്തിലൂടെ മാതൃകാപരമാണ് ഒറ്റക്കൽ റോഡി​ൻെറ നവീകരണമെന്ന് പഞ്ചായത്ത്​ മുൻ പ്രസിഡൻറും ഒറ്റക്കൽ വാർഡ് മെംബറുമായ കെ. ശശിധരൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.