വീടിന്​ ശിലയിട്ടു

പെരുമ്പുഴ: പുനുക്കൊന്നൂർ തലപ്പറമ്പിൽ ചാലിത്തുണ്ടിൽ സന്തോഷിന്​ ഡി.വൈ.എഫ്.ഐ ഇളമ്പള്ളൂർ വെസ്​റ്റ്​ ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകുന്ന വീടിൻെറ ശിലാസ്​ഥാപനം സി.പി.എം കുണ്ടറ ഏരിയ സെക്രട്ടറി എസ്​.എൽ. സജികുമാർ നിർവഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി എസ്.ആർ. അരുൺബാബു അധ്യക്ഷത വഹിച്ചു. ബി. പ്രണാം, ആർ. ശ്രീവിശാഖ് എന്നിവർ പങ്കെടുത്തു. സ്​കൂൾകുട്ടികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു കുണ്ടറ: സ്​കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി സ്​കൂൾ കുട്ടികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. പദ്ധതിയുടെ കുണ്ടറ ഉപജില്ലതല ഉദ്ഘാടനം നടന്നു. ഇളമ്പള്ളൂർ കെ.ജി.വി.ഗവ.യു.പി.സ്​കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് ജലജഗോപൻ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ. എൽ.രമ അധ്യക്ഷത വഹിച്ചു. ബി.പി.ഒ. വിജയകുമാർ, നൂൺഫീഡിങ് ഓഫിസർ ഷീബ തോമസ്​, ഹെഡ്മിസ്​ട്രസ്​ േഗ്രസി തോമസ്​, രാജേഷ്, പഞ്ചായത്ത് സെക്രട്ടറി സ്​റ്റീഫൻ മോത്തീസ്​ എന്നിവർ സംസാരിച്ചു. മുരിങ്ങ, കറിവേപ്പില തൈകൾ കുണ്ടറ: കൃഷിഭവനിൽ മുരങ്ങ, കറിവേപ്പില തൈകൾ വിതരണത്തിന് എത്തിയിട്ടുണ്ട്. കരമടച്ച രസീതിൻെറ പകർപ്പുസഹിതം എത്തി തൈകൾ കൈപ്പറ്റാം. ഭക്ഷ്യധാന്യകിറ്റും മാസ്​ക്കുകളും നൽകി കുണ്ടറ: പെരുമ്പുഴ ഒരുമ ​െറസിഡൻറ്സ്​ അസോസിയേഷ​ൻെറ നേതൃത്വത്തിൽ ഭക്ഷ്യധാന്യകിറ്റുകളും മാസ്​ക്കും നൽകി. രക്ഷാധികാരി തുളസീദാസൻപിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എസ്​. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.