ജില്ലയിൽ കടുത്ത നടപടി

കൊല്ലം: തിങ്കളാഴ്ച കോവിഡ് പോസിറ്റിവായ 33 പേരിൽ 20 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണെന്ന സംശയത്തെ തുടർന്ന് ജില്ലയിൽ നടപടികൾ കർശനമാക്കി. ജില്ലയിലെ രോഗബാധിതരുടെ കൂടിയ എണ്ണവും തിങ്കളാഴ്ചത്തേതാണ്. നിയന്ത്രണങ്ങളുടെ ഭാഗമായി മത്സ്യബന്ധന ഹാര്‍ബറുകള്‍ അടച്ചു. കടല്‍ മത്സ്യബന്ധനവും വിപണനവും നിരോധിച്ചു. മാനദണ്ഡം ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് നേരിട്ട് പിഴ ഈടാക്കിത്തുടങ്ങി. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിക്ക് പുറമെ വാളകം മേഴ്‌സി ഹോസ്പിറ്റല്‍ സജ്ജമാക്കി. ആശ്രാമം ഹോക്കി സ്​റ്റേഡിയം ഉള്‍പ്പടെ എട്ടു കേന്ദ്രങ്ങളിലായി 777 കിടക്കകള്‍ സജ്ജീകരിക്കുന്നുണ്ട്. 1000 കിടക്കകളാണ് ഒന്നാംഘട്ടത്തില്‍ സജ്ജമാക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.