വിഴിഞ്ഞം ഹാർബറിലും വെങ്ങാനൂരിലും ഇന്ന് ആൻറിജൻ പരിശോധന

വിഴിഞ്ഞം: ഹാർബർ മേഖലയിലും വെങ്ങാനൂരിലും പരിശോധന നടത്തി രോഗം പകരുന്നില്ലെന്ന്​ ഉറപ്പുവരുത്താൻ നടപടികളുമായി അധികൃതർ. കഴിഞ്ഞ മൂന്നു ദിവസമായി വിഴിഞ്ഞത്ത് നടത്തിവരുന്ന ആൻറിജൻ പരിശോധനയിൽ 22 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെയും വിഴിഞ്ഞത്ത് നടത്തിയ 50 പേരുടെ സ്രവ പരിശോധനയിൽ ഓട്ടോ ഡ്രൈവർ ഉൾപ്പെടെ ഒമ്പത് പേരുടെ ഫലം പോസിറ്റിവായി. കോട്ടപ്പുറം സ്വദേശികളായ നാലുപേർക്കും വെങ്ങാനൂർ വെള്ളംകൊള്ളി സ്വദേശികളായ 39കാരനും 20 കാരിക്കും 18 കാരിക്കും 44 കാരിക്കും രോഗം സ്ഥിരീകരിച്ചു. കൂടാതെ, മുക്കോല സ്വദേശിയും ഓട്ടോഡ്രൈവറുമായ 40കാരന് രോഗം കണ്ടെത്തിയത് രോഗം വ്യാപിക്കുന്നതിന് തെളിവാണെന്ന്​ വിലയിരുത്തപ്പെടുന്നു. ഇയാളോടൊപ്പം സ്​റ്റാൻഡിലുള്ള അമ്പതോളം ഓട്ടോ ഡ്രൈവർമാരെയും പരിശോധനക്ക് വിധേയമാക്കാൻ അധികൃതർ പൊലീസി​ൻെറ സഹായം തേടി. ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ട് സ്ത്രീകൾ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടത്തെ രണ്ട് ഡോക്ടർമാരും മറ്റ് ജീവനക്കാരും ക്വാറൻറീനിൽ പ്രവേശിച്ചു. കൂടാതെ, ഫലം പോസിറ്റിവായ ചിലർ വെങ്ങാനൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും എത്തി. ഇതോടെ ഇവിടത്തെ ഡോക്ടറും നഴ്സുമാരും നിരീക്ഷണത്തിലായി. വിഴിഞ്ഞം ഹാർബറിലും വെങ്ങാനൂരിലും ഇന്ന് 50 പേരുടെ വീതം ആൻറിജൻ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.