പ്രതിഷേധ പ്രകടനം

ആറ്റിങ്ങൽ: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചതിലും പ്രതിഷേധിച്ച് വാളക്കാട് ജങ്​ഷനിൽ യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് മുദാക്കൽ മണ്ഡലം പ്രസിഡൻറ്​ എം.എസ്. അഭിജിത്ത്, കോൺഗ്രസ് മുദാക്കൽ മണ്ഡലം പ്രസിഡൻറ്​ എസ്. ശ്രീകണ്ഠൻ നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇളമ്പ ഉണ്ണികൃഷ്ണൻ, കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പള്ളിയറ മിഥുൻ, വാളക്കാട് ബാദുഷ, ശരുൺകുമാർ, റഫീക്ക്, പ്രവീൺരാജ്, വിഷ്ണു, എസ്. സുജിത്ത്, ദിനേശൻ, ബിജു, മനീഷ്, നിതിൻ പാലോട്, അനന്തു തുടങ്ങിയവർ പങ്കെടുത്തു. tw ATL vaalakkadu youth Congress kolam kathikkal ഫോട്ടോ: യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാളക്കാട് ജങ്​ഷനിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.