മുഖ്യമന്ത്രിയുടെ പ്രസ്താവന സമരഭയം മൂലമെന്ന് യൂത്ത് കോൺഗ്രസ്‌

തിരുവനന്തപുരം: പ്രതിപക്ഷസമരങ്ങളെപ്പറ്റിയുള്ള മുഖ്യമന്ത്രിയുടെ പരാമർശം എൻ.ഐ.എ ഭയത്തിൽ നിന്നാണെന്ന്​ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡൻറ്​ എൻ.എസ്. നുസൂർ. ഏകാധിപതികൾ നടത്തുന്ന രാജ്യദ്രോഹപ്രവർത്തനങ്ങൾക്കെതിരെ പോരാടുമ്പോൾ സ്വന്തം ആരോഗ്യമല്ല രാജ്യതാൽപര്യത്തിനാണ് മുൻ‌തൂക്കം നൽകുന്നത്. സമരങ്ങളെ തള്ളിപ്പറയാൻ കാട്ടുന്ന ആവേശം സ്വർണക്കടത്ത്​ കേസിലെ പ്രതിയെ പിടിക്കാൻ കാട്ടിയിരുന്നെങ്കിൽ നിരപരാധിത്വം പൊതുസമൂഹം അംഗീകരിച്ചേനെ. കോവിഡ്​ പടർന്നപ്പോൾ വംശീയഹത്യക്കെതിരെ രാജ്യതാൽപര്യം സംരക്ഷിക്കാൻ അമേരിക്കൻ ജനത പോരാടിയത്​ ഒരു ഏകാധിപതിക്കെതിരെയാണ്‌. മുഖ്യമന്ത്രി ഇത് പാഠമാക്കണമെന്നും നുസൂർ പ്രസ്​താവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.