ആനുകൂല്യ വിതരണം

പേരയം: മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങളും യുവജനങ്ങൾക്ക് വാദ്യോപകരണങ്ങളും നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സ്​റ്റാൻസി യേശുദാസൻ നിർവഹിച്ചു. വൈസ്​ പ്രസിഡൻറ് അനീഷ് പടപ്പക്കര അധ്യക്ഷത വഹിച്ചു. ടി.വി നൽകി വെള്ളിമൺ: വെള്ളിമൺ ഗവ. യു.പി സ്​കൂളിലെ 1990 ബാച്ച് വിദ്യാർഥികൾ പത്ത് കുട്ടികൾക്ക് ടി.വി നൽകി. വിതരണോദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിച്ചു. പെരിനാട് പഞ്ചായത്ത് പ്രസിഡൻറ് എൽ. അനിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ വി. അജയകുമാർ സംസാരിച്ചു. പെരിനാട് ചിറക്കോണം വാർഡിൽ പഞ്ചായത്ത്​ അംഗവും വാർഡിലെ കെ.എസ്.യു പ്രവർത്തകരും ചേർന്ന് നിർധനരായ രണ്ട് കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ടി.വികൾ നൽകി. കെ.പി.സി.സി അംഗവും മിൽമ ചെയർമാനുമായ കല്ലട രമേശ് വിതരണോദ്ഘാടനം നിർവഹിച്ചു. സനൂപ് സജീർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.