കൊട്ടാരക്കരയിൽ കൂടുതൽ ക്വാറൻറീൻ കേന്ദ്രങ്ങൾ സജ്ജമാക്കുന്നു

കൊട്ടാരക്കര: കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ കൂടുതൽ ക്വാറൻറീൻ കേന്ദ്രങ്ങൾ സജ്ജമാക്കാൻ തീരുമാനം. എം.എൽ.എയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് നിയോജകമണ്ഡലത്തിൽ കൂടുതൽ ക്വാറൻറീൻ കേന്ദ്രങ്ങളൊരുക്കാൻ തീരുമാനമായത്. ഇതിനായി ഓരോ പഞ്ചായത്തിലും 50 കിടക്കകൾ വീതവും മുനിസിപ്പാലിറ്റിയിൽ 100 കിടക്കകളും ഒരുക്കാൻ സാധിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തും. ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും മടങ്ങിയെത്താനുള്ളവരെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിന്​ വാർഡ് തല നിരീക്ഷണസമിതികൾ രൂപവത്​കരിച്ച് വിവരങ്ങൾ ശേഖരിച്ച് പഞ്ചായത്ത് തലത്തിൽ വിവരങ്ങൾ കൈമാറും. ഡെപ്യൂട്ടി തഹസിൽദാറുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.