സംഘർഷത്തിൽ കലാശിച്ചതിനെത്തുടർന്ന് രണ്ടു സ്ത്രീകൾ ഉൾപ്പെടെ ഒമ്പതുപേർക്ക് പരിക്കേറ്റു

നരുവാമൂട്: ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം . രണ്ടു വീടുകളിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ ഇരുവിഭാഗങ്ങൾക്കുമെതിരെ നരുവാമൂട് പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെ നരുവാമൂട് പ്ലാവിളയിലാണ് സംഭവം. ഗീത, മിനി, അച്ചു, ചിക്കു, ജിത്തു ജയൻ, ഷിജുലാൽ, വിനീഷ്, വിപിൻ, കിച്ചു എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയോടെ ഒരു വിഭാഗം മദ്യപിക്കാനായി ഇതിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് മറുവിഭാഗം എത്തുകയും ചെയ്തിരുന്നു. രാത്രിയോടെ ഇത് സംഘർഷത്തിൽ കലാശിച്ചെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.