ഓൺലൈൻ ഭാഷാ ക്ലാസ്​; സർക്കാർ ഒളിച്ചുകളിക്കുന്നു - കെ.എ.ടി.എഫ്

തിരുവനന്തപുരം: വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഒാൺലൈൻ ക്ലാസുകളിൽ അറബിക്, ഉർദു, സംസ്കൃതം ഭാഷകളെ ഉൾപ്പെടുത്താതെ സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്​) സംസ്ഥാന സമിതി കുറ്റപ്പെടുത്തി. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ അറബിക്, ഉർദു, സംസ്കൃതം ഭാഷകൾ പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നതാണ് സർക്കാർ സമീപനം. വിദ്യാർഥികളെയും രക്ഷിതാക്കളെയും അണിനിരത്തി സമാന മനസ്കരുമായി ചേർന്ന് പ്രക്ഷോഭപരിപാടികൾ പുനരാരംഭിക്കാൻ കെ.എ.ടി.എഫ് തീരുമാനിച്ചു. പ്രസിഡൻറ്​ എം.വി. അലവിക്കുട്ടി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.