പുനലൂർ: ജീവനക്കാർക്ക് എത്താനുള്ള അസൗകര്യവും സുരക്ഷയും ഇല്ലാത്തതിനാൽ ആര്യങ്കാവിലെ അതിർത്തി പാൽ ചെക്പോസ്റ്റ് അടച്ചിട്ട് ആറുമാസമായി. പരിശോധന ഇല്ലാതെ തമിഴ്നാട്ടിൽ നിന്ന് പാലും മറ്റ് പാൽ ഉൽപന്നങ്ങളും കേരളത്തിലെക്ക് കടത്തിവരുന്നത് ഗുരുതരമായ ആരോഗ്യഭീഷണി ഉയർത്തുന്നു. ലോക്ഡൗണിനെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ ആര്യങ്കാവിലെ ക്ഷീരവകുപ്പിൻെറ പാൽ പരിശോധന കേന്ദ്രം അടച്ചതാണ്. ഇതേസമയത്ത് അതിർത്തിയിലെ എക്സൈസ്, വനം അടക്കം മറ്റ് ചെക്പോസ്റ്റുകൾ ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. മൂന്നു ഷിഫ്റ്റിലായി നാലു ജീവനക്കാരാണ് പരിശോധന കേന്ദ്രത്തിൽ ഉള്ളത്. വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ. ലോക്ഡൗണിനെ തുടർന്ന് ഇവർക്ക് ആര്യങ്കാവിൽ എത്താനുള്ള വാഹനസൗകര്യം ഇല്ലാത്തതാണ് പ്രധാന പ്രശ്നം. എന്നാൽ ഇവരെ ഇവിടെ എത്തിക്കുന്നതിനോ മതിയായ താമസസൗകര്യം ഒരുക്കുന്നതിനോ ക്ഷീരവികസനവകുപ്പിന് കഴിയാത്തതാണ് കേന്ദ്രം തുറക്കാൻ തടസ്സമാകുന്നത്. ആര്യങ്കാവിലെ അതിർത്തി കോവിഡ് ചെക്പോസ്റ്റിന് അപ്പുറത്ത് പഴയ വാണിജ്യനികുതി ചെക്പോസ്റ്റിനോട് ചേർന്നാണ് പാൽ പരിശോധന കേന്ദ്രം. ഇതുകാരണം തമിഴ്നാട്ടിൽ നിന്നടക്കം ദിവസവും ധാരാളം ആളുകൾ പാസുമായും അല്ലാെതയും ഇതുവഴി കേരളത്തിൽ എത്തുന്നത് പാൽപരിശോധനകേന്ദ്രത്തിലെ ജീവനക്കാർക്ക് കോവിഡ് സുരക്ഷ ഭീഷണിയും ഉയർത്തുന്നു. ഇതുപരിഹരിക്കാനും നടപടിയില്ല. തെക്കൻ കേരളത്തിലേക്ക് ദിവസവും മുപ്പത് ലോഡോളം പാൽ ആര്യങ്കാവ് വഴി എത്തിക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നും ഇവിടെ എത്തിക്കുന്ന പാൽ ഉൽപന്നങ്ങളുടെ ഗുണമേന്മയിൽ വ്യാപകമായ ആക്ഷേപം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ 24ന് ശേഷം പാൽ പരിശോധനകേന്ദ്രം തുറക്കുമെന്ന് വകുപ്പ് മന്ത്രിയും പുനലൂർ എം.എൽ.എയുമായ കെ. രാജുവിൻറ ഓഫിൽ നിന്നും അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.