സ്വാതന്ത്ര്യസമര ചരിത്ര ഭൂമിയിൽ പാപ്പാല എൽ.പി.എസിലെ കുരുന്നുകൾ

കിളിമാനൂർ: വൈദേശിക ഭരണത്തിനെതിരെ പടപൊരുതിയ പാരമ്പര്യമുള്ള കിളിമാനൂർ കൊട്ടാരം സന്ദർശിച്ചുകൊണ്ട്​ പാപ്പാല ഗവ. എൽ.പി.എസ് അമൃത് മഹോത്സവം കൊണ്ടാടി. ഒന്നാം സ്വാതന്ത്ര്യദിനത്തിൽ കിളിമാനൂരിലെ സമര സേനാനികൾ ആറ്​ കാളകളെ പൂട്ടിയ വണ്ടിയിൽ ദേശീയപതാകയുമായി കൊട്ടാരത്തിലെത്തുകയും പതാക ഉയർത്തുകയും ചെയ്തെന്ന് ചരിത്രരേഖകളിലുണ്ട്. അതിനെ അനുസ്മരിച്ചുകൊണ്ട് കൊട്ടാരത്തിലെ ഇളംതലമുറയിലെ രാമവർമ തമ്പുരാന് ദേശീയ പതാക കൈമാറി. പ്രഥമാധ്യാപകൻ കെ.വി. വേണുഗോപാൽ പതാക ഉയർത്തി. പി.ടി.എ പ്രസിഡൻറ് കെ.ജി. ശ്രീകുമാർ, പഞ്ചായത്തംഗം എസ്. ശ്രീലത, സ്കൂൾ വികസന സമിതി അംഗങ്ങളായ കെ.എം. മോഹനചന്ദ്രൻ, എം. സത്യശീലൻ, ജി. മനോഹരനാശാരി, കിളിമാനൂർ ഹക്കിം, അധ്യാപകർ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.