വേളാങ്കണ്ണിയിലേക്കും തിരിച്ചും സ്​പെഷൽ ട്രെയിനുകൾ

തിരുവനന്തപുരം: എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്ന്​ അനുവദിച്ചതായി റെയിൽവേ അറിയിച്ചു. ആഗസ്റ്റ്​ 15, 22, 29, സെപ്​റ്റംബർ അഞ്ച്​ തീയതികളിൽ (തിങ്കളാഴ്​ചകളിൽ) ഉച്ചക്ക്​​ 2.30ന്​ എറണാകുളം ജങ്​ഷനിൽ നിന്ന്​ പുറപ്പെടുന്ന എറണാകുളം-വേളാങ്കണ്ണി സ്​പെഷൽ (06039) അടുത്തദിവസം രാവിലെ 8.15ന്​​ വേളാങ്കണ്ണിയിലെത്തും. കോട്ടയം, ചങ്ങനാ​​ശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്​താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെന്മല എന്നിങ്ങനെയാണ്​ കേരളത്തിലെ സ്​റ്റോപ്പുകൾ. വേളാങ്കണ്ണിയിൽനിന്ന്​ ആഗസ്റ്റ്​ 16, 23, 30, സെപ്​റ്റംബർ ആറ്​ തീയതികളിൽ ചൊവ്വാഴ്ചകളിൽ വൈകീട്ട്​ 5.30ന്​ വേളാങ്കണ്ണിയിൽനിന്ന്​ പുറപ്പെടുന്ന വേളാങ്കണ്ണി-എറണാകുളം സ്​പെഷൽ (06040) അടുത്തദിവസം ഉച്ചക്ക്​​ 12ന്​ എറണാകുളത്തെത്തും. തിരുവനന്തപുരം സെൻട്രലിൽനിന്ന്​ ആഗസ്റ്റ്​ 17, 24, 31, സെപ്​റ്റംബർ ഏഴ്​ തീയതികളിൽ (ബുധനാഴ്​ചകളിൽ) ​വൈകീട്ട്​ 3.25ന്​ പുറ​പ്പെടുന്ന തിരുവനന്തപുരം-വേളാങ്കണ്ണി സ്​പെഷൽ (06012) അടുത്തദിവസം പുലർച്ച നാലിന്​ വേളാങ്കണ്ണിയിലെത്തും. കുഴിത്തുറ-തിരുനെൽവേലി-മധുര-ഡിണ്ടിഗൽ-നാഗപട്ടണം വഴിയാണ്​ സർവിസ്​. ആഗസ്റ്റ്​ 18, 25, സെപ്​റ്റംബർ ഒന്ന്​, എട്ട്​ തീയതികളിൽ (വ്യാഴാഴ്ചകളിൽ) രാത്രി 11.50ന്​ വേളാങ്കണ്ണിയിൽനിന്ന്​ പുറപ്പെടുന്ന വേളാങ്കണ്ണി-തിരുവനന്തപുരം സ്​പെഷൽ (06011) അടുത്തദിവസം ഉച്ചക്ക്​​ ഒന്നിന്​ തിരുവനന്തപുരത്തെത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.