കെ.എസ്​.ആർ.ടി.സി: പ്രതിസന്ധികൾ ഉടൻ തീരുമെന്ന്​ ഓപറേഷൻസ്​ വിഭാഗം മേധാവി

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സിയിലെ പ്രതിസന്ധികൾ ഉടൻ തീരുമെന്നും ജീവനക്കാർക്ക് കൃത്യമായി ഒന്നിനുതന്നെ ശമ്പളം കൊടുക്കാൻ കഴിയുന്ന സ്ഥിതിയിലേക്ക് സ്ഥാപനം മാറിക്കൊണ്ടിരിക്കുകയാണെന്നും ഓപറേഷൻ മേധാവി ജി.എസ്.​ പ്രദീപ്കുമാർ. എസ്​.എസ്​.എൽ.സി, പ്ലസ് ​ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കെ.എസ്​.ആർ.ടി.സി ജീവനക്കാരുടെ മക്കൾക്ക് എർപ്പെടുത്തിയ അവാർഡുകളുടെ വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ സ്ഥാപനം ഫിനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കും. ഒരു ജീവനക്കാരെയും ദ്രോഹിക്കുന്ന നടപടിയും മാനേജ്മെന്‍റിന്‍റെ ഭാഗത്തുനിന്ന്​ ഉണ്ടാകില്ലെന്നും ജീവനക്കാർ അവസരത്തിനൊത്തുയരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്​.ആർ.ടി.സിക്ക്​ ഏറ്റവും കൂടുതൽ വരുമാനം നേടിത്തന്ന ജീവനക്കാർക്കുള്ള ഉപഹാരങ്ങളും അദ്ദേഹം കൈമാറി. സെൻട്രൽ യൂനിറ്റ് ഓഫിസർ ബി.എസ്​ ഷിജു അധ്യക്ഷത വഹിച്ചു. സോണൽ മേധാവി ജി. അനിൽകുമാർ, സിഫ്​റ്റ്​ ഇൻ ചാർജ് വി.എം. താജുദ്ദീൻ സാഹിബ്, ചീഫ് ട്രാഫിക് ഓഫിസർ ആർ. മനീഷ്, വിജിലൻസ് ഓഫിസർ രാധാകൃഷ്ണൻ, ബജറ്റ് ടൂറിസം ഡെപ്യൂട്ടി ജനറൽ മാനേജർ ജേക്കബ് സാം ലോപ്പസ്, ജില്ല ട്രാൻസ്​പോർട്ട് ഓഫിസർ കെ.ജി സൈജു, സുബൈയ്യ ജ്വല്ലറി ഉടമ വെങ്കിടാചലം, വി. ശാന്തകുമാർ, എസ്.​ ശിവപ്രസാദ്, എസ്​.ജെ. പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.