തൃപ്രയാർ പാലത്തിൽ വെളിച്ചം തേടി വിളക്കുകൾ

തൃപ്രയാർ: ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ തൃപ്രയാർ -തൃശൂർ റോഡിലെ തൃപ്രയാർ പാലത്തിൽ വിളക്കുകൾ കത്തുന്നില്ല. 22 വിളക്കുകളിൽ 20 എണ്ണവും മിഴി ചിമ്മിയിട്ട് നാളുകളേറെയായി. ശ്രീരാമ ക്ഷേത്ര ദർശനത്തിനായി പുലർച്ചയും വൈകീട്ടും പാലത്തിലൂടെ കാൽനടയായി എത്തുന്നവർ ധാരാളമാണ്.

തെരുവുനായ് ശല്യമുള്ള പ്രദേശം കൂടിയാണിത്. പാലത്തിൽ ഇരുട്ടായതിനാൽ നായ്ക്കളെ ഭയന്നാണ് കടന്നുപോകേണ്ടി വരുന്നത്‌. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച എൽ.ഇ.ഡി ലൈറ്റുകൾ നാട്ടുകാർക്ക് ഉപയോഗമില്ലാതായിരിക്കുകയാണ്.

Tags:    
News Summary - Lamps searching for light on Thriprayar Bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.