Posted On
date_range Updated On
date_range മോഷ്ടിച്ച ബൈക്കുമായി യുവാവ് അറസ്റ്റിൽ
ആമ്പല്ലൂര്‍: മോഷ്ടിച്ച ബൈക്കില്‍ വരികയായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. നെന്മണിക്കര ചിറ്റിശ്ശേരി കൊട്ടേക്കാട് രതീഷ് (38) ആണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകീട്ട് ആമ്പല്ലൂരില്‍ പുതുക്കാട് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ സംശയാസ്പദമായി ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ മോഷ്ടിച്ച ബൈക്കാണെന്ന് സമ്മതിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ പുതുക്കാട് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റിനു സമീപത്തെ കെട്ടിടത്തിന് മുന്നില്‍ നിന്നാണ് ഇയാള്‍ ബൈക്ക് മോഷ്ടിച്ചത്. പുതുക്കാട് ജിംനേഷ്യം നടത്തുന്ന ജോസിന്റെ ബൈക്കാണ് നഷ്ടപ്പെട്ടത്. പ്രതി കൂടുതല്‍ വാഹനങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലിസ് പറഞ്ഞു. പ്രതിയെ റിമാന്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.