പാവറട്ടി കൈതമുക്കിൽ മഴയിൽ തകർന്ന് വീണ നാലകത്ത് ഷരീഫിൻ്റെ വീട്
Posted On
date_range Updated On
date_range മഴയിൽ വ്യാപക നാശം; പാവറട്ടി കൈതമുക്കും എള്ളവള്ളി കാക്കശേരിയിലും വീടുകൾ തകർന്നു
പാവറട്ടി: കനത്ത മഴയിൽ പാവറട്ടി കൈതമുക്കിലും എളവള്ളി കാക്കശേരിയിലും വീടുകൾ തകർന്നു വീണു. കൈതമുക്ക് ലക്ഷം വീട് കോളനിയിൽ നാലകത്ത് ഷരീഫിൻ്റെ വീടാണ് വീണത്.വീടിൻ്റെ മൂല ഭാഗമാണ് തകർന്നത്. ഈ സമയം ഭാര്യയും മൂന്ന് മക്കളും അകത്തുണ്ടായിരുന്നങ്കിലും പുറത്തേക്ക് ഓടിയതിനാൽ ദുരന്തം ഒഴിവായി.
എളവള്ളി പഞ്ചായത്തിലെ കാക്കശേരി സ്കൂളിന് സമീപം വല്ലാശേരി പാടം വീട്ടിൽ പങ്കജാക്ഷിയുടെ വീടാണ് തകർന്നത്. വീട്ടിൽ ഇവരെ കൂടാതെ മക്കളായ അജീഷ് (31) ,ജിനീഷ് (32) വയോധികയായ ബന്ധു സുധ എന്നിവരും താമസമുണ്ട്. ഇവരെ സമീപത്തെ സർക്കാർ സ്കൂളിലേക്ക് മാറ്റി പാർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.