ശരത്ത്, വിബിൻ
Posted On
date_range Updated On
date_range കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
പാവറട്ടി: സിറ്റി പൊലീസ് കമീഷണറുടെ നിർദേശ പ്രകാരം നടത്തിയ ആൻറി നാർകോട്ടിക് റെയ്ഡിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച കഞ്ചാവുമായി തൊയക്കാവ് കാളിയേക്കൽ കോടോക്കി ശരത്തിനെയാണ് (24) അറസ്റ്റ് ചെയ്തത്. വീട്ടിൽനിന്ന് സ്നിഫർ ഡോഗ് 'ഡെൽമ'യാണ് കഞ്ചാവ് കണ്ടെടുത്തത്.
എസ്.എച്ച്.ഒ ബിനു തോമാസ്, എസ്.ഐ പി.കെ. സുരേഷ് കുമാർ, എ.എസ്.ഐ സുനിൽ, സ്പെഷൽ സി.പി.ഒ രാഗേഷ്, സി.പി.ഒമാരായ നിഷാദ്, സുശാന്ത്, ശ്യാം, സരിൽ, അനിൽ, റിൻഷാദ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
ശരത്തിനെ കോടതിയിൽ ഹാജരാക്കി. പാവറട്ടി പെരുവല്ലൂരിൽ നിന്നാണ് മറ്റൊരാളെ പിടികൂടിയത്. പെരുവല്ലൂർ പഴയ അമ്പാടി തിയ്യറ്ററിനു സമീപം താമസിക്കുന്ന വാലത്ത് വീട്ടിൽ വിബിനെയാണ് (36) അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.