Posted On
date_range Updated On
date_range എസ്.െഎയുടെ കാലിൽ കാർ കയറ്റിയെന്ന കേസ്; പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു
പാവറട്ടി: പുവ്വത്തൂരിൽ നോ പാർക്കിങ് ഏരിയയിൽ കർ നിർത്തിയിട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ എസ്.ഐയുടെ കാലിൽ കാർ കയറ്റുകയും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തുവെന്ന കാരണത്തിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു.
രണ്ടാഴ്ച മുമ്പ് വെൻമനാട് കുപ്പത്ത് ബഷീറാണ് തന്നെ കള്ളക്കേസിൽ കുടുക്കിയെന്നും പൊലീസ് അപമര്യാദയായി പെരുമാറിയെന്നും കാണിച്ച് കമീഷന് പരാതി നൽകിയത്.
സംഭവത്തിൽ അറസ്റ്റ് ചെയ്ത ബഷീറിന് കൊടുങ്ങല്ലൂർ മുൻസിഫ് കോടതി ജഡ്ജി ഇടക്കാല ജാമ്യം അനുവദിച്ചങ്കിലും പിന്നീട് ജാമ്യം റദ്ദാക്കി. വീണ്ടും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത ബഷീറിന് ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.