എളവള്ളി പാറയിലെ കോൺഗ്രസ് കൊടിക്കാൽ നശിപ്പിച്ച നിലയിൽ
Posted On
date_range Updated On
date_range എളവള്ളി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് നശിപ്പിച്ചു
പാവറട്ടി: കോൺഗ്രസ് എളവള്ളി മണ്ഡലം കമ്മിറ്റി ഓഫിസും പാറയിലെ കൊടിക്കാലും നശിപ്പിച്ചതായി പരാതി. നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം പ്രസിഡന്‍റ് സി.ജെ. സ്റ്റാൻലി പാവറട്ടി പൊലീസിൽ പരാതി നൽകി. കൊടിക്കാൽ ചവിട്ടിമറിച്ച് റോഡിലിട്ട നിലയിലാണ്. വ്യാഴാഴ്ച പുലർച്ചയാണ് സംഭവം.
പാവറട്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൂന്ന് മാസം മുമ്പ് കോൺഗ്രസ് ഓഫിസിന് നേരെ കല്ലെറിഞ്ഞ് ജനൽ ചില്ലുകളും ബോർഡും നശിപ്പിച്ചിരുന്നു. സി.സി.ടി.വി ദൃശ്യം പരിശോധിച്ച് പ്രതികളെ ഉടൻ പിടിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. സി.ജെ. സ്റ്റാൻലി അധ്യക്ഷത വഹിച്ചു.
കോയ പോക്കാക്കില്ലത്ത്, ജിന്‍റോ തേറാട്ടിൽ, രവീന്ദ്രൻ കാക്കനാട്ട്, സി.എ. പീറ്റർ, റഷീദ് വലിയകത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.