പ്രതി മുഹമ്മദ് ഷരീഫ്
Posted On
date_range Updated On
date_range സഹായിക്കാൻ എത്തി യുവാവിനെ വെട്ടിയ കേസിൽ പ്രതി അറസ്റ്റിൽ
പാവറട്ടി: യുവാവിനെ വെട്ടി പരിക്കേൽപിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കൂരിക്കാട് നാലകത്ത് എലാന്ത്ര വീട്ടിൽ മുഹമ്മദ് ഷരീഫിനെയാണ് (32) പിടികൂടിയത്. കഴിഞ്ഞ ചൊച്ചാഴ്ചയാണ് പാടൂർ ഇടിയഞ്ചിറ ചക്കേരി വീട്ടിൽ രവിയുടെ മകൻ രൻജേഷിന് കൈതമുക്ക് കൂരിക്കാടുവെച്ച് വെട്ടേറ്റത്.
സിനിമ ഷൂട്ടിങ് സമാപിച്ച ലൊക്കേഷനിലെ സാധനങ്ങൾ അഴിച്ചുമാറ്റുന്നതിനിടെ ആവശ്യപ്പെടാതെത്തന്നെ രാജേഷിനെ സഹായിക്കാൻ മുഹമ്മദ് ഷരീഫ് എത്തുകയും പിന്നീട് ഒരു പ്രകോപനവുമില്ലാതെ വെട്ടുകത്തി എടുത്തുകൊണ്ടുവന്ന് ആക്രമിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം മുങ്ങിയ ഷരീഫിനെ ശനിയാഴ്ച പുലർച്ച ഗുരുവായൂർ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് എസ്.ഐമാരായ പി.എം. രതീഷ്, ആർ.പി. സുജിത്ത്, സി.പി.ഒമാരായ അനുരാജ്, സുബിൻ, അനിൽ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.