അ​മ​ൽ ന​ന്ദു

ഡോക്ടറുടെ വീട്ടിൽനിന്ന് കാർ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

പാവറട്ടി: ഡോക്ടറുടെ വീട്ടിൽനിന്ന് കാർ മോഷ്ടിച്ചയാളെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ വെങ്ങോല നെടുമോത്ത് അമൽ നന്ദുവിനെയാണ് (23) പാവറട്ടി പൊലീസ് പിടികൂടിയത്. പാടൂർ തച്ചറാക്കൽ വീട്ടിൽ മുഹമ്മദിന്റെ മകൻ ഡോ. സുനിൽ ഫഹദിന്റെ കാർ പോർച്ചിൽ നിന്നാണ് മോഷണം പോയത്. ഒക്ടോബർ രണ്ടിന് രാത്രി 11ന് ഗേറ്റിന്റെ പൂട്ട് തകർത്ത് അകത്ത് കടന്നാണ് കാർപോർച്ചിൽ പാർക്ക് ചെയ്തിതിരുന്ന മഹീന്ദ്ര എക്സ്.യു.വി കാർ മോഷ്ടിച്ചത്.

സുനിൽ ഫഹദ് സഹോദരന്റെ വിവാഹ ആവശ്യത്തിന് മലപ്പുറത്ത് സുഹൃത്ത് ഇർഫാനിൽനിന്ന് വാടകക്ക് എടുത്തതാണ് കാർ. അമൽ നന്ദു മറ്റൊരു സുഹൃത്തുമായി കാറിൽ എത്തി പരിസരം വീക്ഷിച്ച ശേഷമാണ് മോഷണം നടത്തിയത്. പിന്നീട് ഈ കാർ അമൽ മറ്റൊരാൾക്ക് വാടകക്ക് കൊടുത്തു.

ഡോക്ടടറുടെ പരാതിയിൽ എസ്.എച്ച്.ഒ എം.കെ. രമേഷ്, എസ്.ഐ റജികുട്ടി, സി.പി.ഒമാരായ ജിനൂപ്, ലാൽ, ഷിജു, സുരേഷ്, വർഗീസ് എന്നിവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - A young man was arrested for stealing a car from a doctor's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.