representative image
മാള: കെ.എസ്.ആർ.ടി.സി ഡിപ്പോ പൂട്ടാൻ പോകുന്നുവെന്ന വാർത്ത വാസ്തവവിരുദ്ധമാണെന്ന് കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) ഭാരവാഹികൾ അറിയിച്ചു. മെച്ചപ്പെട്ട രീതിയിൽ സർവിസ് നടത്തി വരുമാനം സമാഹരിക്കുന്ന ഡിപ്പാേയാണ് മാള.
ജില്ലയിൽ മാത്രമല്ല സെൻട്രൽ സാേണിൽ തന്നെ ഒന്നാം സ്ഥാനത്താണ് ഈ ഡിപ്പോ. കോവിഡ് വ്യാപനത്താൽ സംസ്ഥാനത്തൊട്ടാകെ സർവിസുകൾ പകുതിയായി കുറച്ചിട്ടുണ്ട്. ഇതിെൻറ ഭാഗമായി മാളയിലും സർവിസ് 23 ആക്കിയിരുന്നു.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഈ സ്ഥാപനങ്ങളിലെ തൊഴിലാളികളെ സംരക്ഷിക്കുകയും എല്ലാ മാസവും കൃത്യമായി ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുന്നുമുണ്ടെന്നും ഭാരവാഹികളായ ഇ.ജി. ബിജു, പി.എ. രവി എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.